തപസ്സ് ധ്യാനങ്ങളിലൂടെ ആഗോള മലയാളി കത്തോലിക്കര്‍ക്ക് സുപരിചിതനും കോട്ടയം ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായമായ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം എപ്രില്‍മാസം പതിനൊന്ന്, പന്ത്രണ്ട് തിയതികളില്‍ മിഡില്‍സ്‌ബ്രോയില്‍വച്ചു നടത്തപ്പെടുന്നു. ഏപ്രില്‍ പതിനൊന്നാം തിയതി ശനിയാഴ്ച രാവിലെ 11 മണിമുതല്‍ വൈകുന്നേരം 5 വരെ സെന്റ്. തോമസ്മൂര്‍ ദേവാലയത്തിലും, പന്ത്രണ്ടാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ വൈകുന്നേരം 8 വരെ സെന്റ്. ജോസഫ്‌സ് ദേവാലയത്തിലുമാണ് ധ്യനശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. സെഹിയോന്‍ ധ്യാന ശുശ്രൂഷകളിലൂടെ പ്രസിദ്ധനായ ബ്രദര്‍ ബിജു ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വംനല്‍കുന്നു.
ഈ ധ്യാനത്തില്‍ പങ്കെടുത്തു ജീവിത നവീകരണം സാധ്യമാക്കുവാന്‍ എല്ലാ ക്രൈസ്തവ വിശ്വാസികളെയും മിഡില്‍സ്‌ബ്രോ സീറോമലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ആഹ്വാനം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:
ജോയ്‌സണ്‍: 07533244797 , മനോജ്: 07789863670
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല