ബിനോയി കിഴക്കനടി: പ്രവാസി ക്നാനായക്കാര്‍ക്കുള്ള റീജിയണിന്റെ പ്രഥമ വികാരി ജെനറാളും, ഇപ്പോള്‍ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരിയുമായ വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ പിതാവ് എം. സി. ചാക്കോ മുത്തോലത്ത് (94), സെപ്റ്റെംബര് 25 വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിക്ക് ലോസ് ആഞ്ചലസില്‍ നിര്യാതനായി. പരേതരായ മുത്തോലത്ത് കുരിയാക്കോ & ഏലി ദമ്പതികളുടെ മകനായിരുന്നു.
സെപ്റ്റെംബര് 27 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9 മണിവരെ ലോസ് ആഞ്ചലസ് ക്നാനായ കത്തോലിക്ക പള്ളിയില്‍, 7 മണിക്കുള്ള വിശുദ്ധ കുര്‍ബാനയോടൊപ്പം വെയ്ക്ക് സര്‍വീസും, സെപ്റ്റെംബര് 29 ചൊവ്വാഴ്ച, 10 മണിക്കുള്ള വിശുദ്ധ ബലിയോടൊപ്പം മ്രുതസംസ്കാരശുശ്രൂഷകളും, 1 മണിക്ക് കാലിഫോര്‍ണിയ മിഷന്ഹിത്സിലെ, സാന്‍ ഫെര്‍ണാന്‍ഡൊ സെമിത്തേരിയില്‍ (11160 സ്റ്റാന്‍ഫോര്‍ഡ് അവന്യു) വച്ച് സംസ്കാരവും നടത്തുന്നതായിരിക്കും. ഭാര്യ: പരേതയായ ആച്ചാമ്മ ഇട്ടി എടാട്ടുകുന്നേല്‍, മക്കള്‍: ജേക്കബ് & വത്സ മുത്തോലത്ത് (ലോസ് ആഞ്ചലസ്), റെവ. ഫാ. എബ്രാഹം മുത്തോലത്ത് (ഷിക്കാഗോ), സി. സാലി എസ്. വി. എം. (സ്വിറ്റ്സര്‍ലന്‍ഡ്), ഗ്രേസി & ജോസഫ് പഴയിടത്ത് (ഡിട്രോയിറ്റ്), ജസീന്താ & ജോസെഫ് ആട്ടയില്‍ (ലോസ് ആഞ്ചലസ്), വത്സമ്മ & ജോസെഫ് വട്ടമറ്റത്തില്‍ (സാന്‍ ഹൊസ്സെ), ലില്ലി & ഫിലിപ് ഓട്ടപ്പള്ളില്‍ (ലോസ് ആഞ്ചലസ്). പിതാവിന്റെ വേര്‍പാടില്‍ ദുഖിതരായിരിക്കുന്ന ബഹു. മുത്തോലത്തച്ചനും, കുടുംബാംഗങ്ങള്‍ക്കും, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനായൂടെ പേരിലുള്ള അനുശോചനവും, പ്രാര്‍ത്ഥനകളും അസ്സി. വികാരി റെവ. ഫാ. സുനി പടിഞ്ഞാറേക്കര രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല