1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2017

ജോണ്‍സ് മാത്യൂസ്: ഫാ ദാനിയേല്‍ കുളങ്ങരയ്ക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്. ഇക്കഴിഞ്ഞ ജനുവരി എട്ടാം തീയതി ഞായറാഴ്ച രാവിലെ 10.30 ന് ഡഗ്‌നാമിലെ മാര്‍ ഇവാനിയോസ് സെന്ററില്‍ വച്ച് ഫാ ദാനിയേല്‍ കുളങ്ങരയുടേയും ഫാ തോമസ് മടക്കുമുട്ടിലിന്റേയും നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടന്നു.ശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ റൈറ്റ് റവ.മോണ്‍ ജോണ്‍ അര്‍മിറ്റേജ് മുഖ്യാതിഥിയായിരുന്നു.ഡോ അനൂജ് ജോഷ്വാ സദസ്സിന് സ്വാഗതം നേര്‍ന്നു.ഫാ ജോണ്‍ ഒബ്രിണ്‍,ഫാ ജീന്‍ സി എസ്, വിവിധ മിഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍,യുവജന സംഘടനയുടെ പ്രതിനിധി,പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധി എന്നിവര്‍ ബഹുമാനത്തോടെ കുളങ്ങരയച്ചന് ആശംസകള്‍ അര്‍പ്പിച്ചു.

വിനയാന്വിതനായ പുരോഹിതനാണ് ഫാ ദാനിയേല്‍ കുളങ്ങര,അദ്ദേഹത്തിന്റെ വിനയ പൂര്‍വ്വമുള്ള പെരുമാറ്റവും പ്രവര്‍ത്തനവുമാണ് ഇവിടെ മലങ്കര സഭയ്ക്ക് ഇത്രയേറെ മികവ് നേടിയെടുക്കാന്‍ സാധിച്ചതെന്ന് മുഖ്യാതിഥി റൈറ്റ് റവ മോണ്‍ ജോണ്‍ ആര്‍മിറ്റേജ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.ഫാ ദാനിയേല്‍ കുളങ്ങരയുടെ മികവുറ്റ സേവനം മാതൃകയാക്കുമെന്നും അദ്ദേഹത്തെ എന്നും സ്മരിക്കുമെന്നും പുതിയ സഭാ കോര്‍ഡിനേറ്റര്‍ ഫാ തോമസ് മടക്കുമൂട്ടില്‍ അഭിപ്രായപ്പെട്ടു.

സഭയുടെ മുമ്പോട്ടുള്ള വളര്‍ച്ചയ്ക്ക് ഓരോ കുടുംബവും ഭാഗവാക്കാകണമെന്ന് ആഹ്വാനം ചെയ്യുകയും യൂറോപ്പില്‍ കാനോനിക സംവിധാനങ്ങള്‍ രൂപപ്പെടുന്നതിന് തന്റെ ശുശ്രൂഷ മുഖാന്തരമാകട്ടെ എന്നും ഫാ ദാനിയേല്‍ കുളങ്ങര മറുപടി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.ബഹുമാനപ്പെട്ട കുളങ്ങരയച്ചന് പാസ്റ്റര്‍ കൗണ്‍സില്‍ വക പ്രത്യേക ഫലകം സമ്മാനിക്കുകയുണ്ടായി.സമ്മേളനത്തിന് പാസ്റ്ററല്‍ കൗണ്‍സില്‍ ജോ സെക്രട്ടറി ചാക്കോ കോവൂര്‍ നന്ദി പ്രകാശിപ്പിച്ചു.

സമ്മേളനാനന്തരം സ്‌നേഹവിരുന്ന് നടന്നു.സ്‌നേഹ വിരുന്നില്‍ പങ്കെടുത്ത എല്ലാവരുന്നു അച്ചന് ആശംസകള്‍ നേര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.