1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2011

സ്റ്റീവനേജ്: പ്രശസ്ത വചന പ്രഘോഷകനും, ദൈവ ശാസ്ത്ര പണ്ഡിതനുമായ ഫാ. വിന്‍സെന്റ് കുരിശുംമൂട്ടില്‍ ഒ.എഫ്.എം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം സ്റ്റീവനേജില്‍. ആഗസ്റ്റ് 27ന് ശനിയാഴ്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം 6 മണിവരെയാണ് ധ്യാനവും ശുശ്രൂഷകളും ഒരുക്കിയിരിക്കുന്നത്. ബഡ് വെല്‍ ക്രെസന്റിലെ സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് നവീകരണ ധ്യാനം നടത്തപ്പെടുക.

സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ രൂപതയിലുള്ള എല്ലാ ഇടവകകളില്‍ അവധിക്കാലത്ത് നടത്തപ്പെടുന്ന ധ്യാന പരമ്പരകളുടെ ഭാഗമായാണ് സ്റ്റീവനേജില്‍ ഈ വചന പ്രഘോഷണം സംഘടിപ്പിക്കുന്നത്.

ഈ ഏകദിന ധ്യാനത്തില്‍ പങ്കുചേര്‍ന്ന് കുടുംബ നവീകരണവും ആത്മാഭിഷേകവും, ഈശ്വരാനുഗ്രഹവും പ്രാപിക്കുന്നതിനും, ആത്മീയ ചൈതന്യത്തിലൂന്നി ജീവിത ലക്ഷ്യത്തിലേക്ക് ആനയിക്കപ്പെടുന്നതിനും ഏവരേയും സോദരം ക്ഷണിക്കുന്നതായി കോര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

റെനി മാത്യു- 07508056631

പള്ളിയുടെ അഡ്രസ്സ്
സെന്റ് ജോസഫ്‌സ് ആര്‍.സി ചര്‍ച്ച്
ബെഡ് വെല്‍ ക്രസന്റ്
സ്റ്റീവേജ് SG11Ng

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.