ജോസ് കുര്യാക്കോസ്: തിരുപ്പിറവിക്കായി ഹൃദയങ്ങളെ ഒരുക്കി, കരുണാവര്‍ഷത്തിന്റെ അഭിഷേകം ചൊരിഞ്ഞ് ഡിസംബര്‍ മാസ കണ്വന്ഷന് ഫാ. സോജി ഓലിക്കലും റോസ് പവലും ചേര്‍ന്ന് നയിക്കും.
ഇംഗ്ലീഷ് ഭാഷക്കാരെ മാത്രം കേന്ദ്രീകരിച്ച് ഉദ്ദേശിച്ച കണ്വന്ഷന് മുഴുവന്‍ വിശ്വാസ സമൂഹത്തിന് വേണ്ടി ഇന്ന് നടത്തപ്പെടും. മലയാളികളും വിവിധ ഭാഷക്കാരും ഒന്ന് ചേര്‍ന്ന് പങ്കു ചേരുന്ന കണ്വന്ഷന് പുത്തന്‍ അനുഭവമായി മാറും.
പതിവ് പോലെ 8 മണി മുതല്‍ 4 മണി വരെ പ്രധാന ശുശ്രൂഷകളെയും നടത്തപ്പെടും. രക്ഷകന് യേശുവിന് വേണ്ടി ഹൃദയങ്ങള്‍ ഒരുക്കുവാന്‍ 2015 ല്‍ ദൈവം ചൊരിഞ്ഞ കൃപകള്‍ക്ക് നന്ദി പറയാന്‍ / പുതിയ വര്‍ഷത്തെ കൂടുതല്‍ പ്രത്യാശയോടെ സ്വീകരിക്കുവാന്‍ ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല