1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2011

പ്രശസ്ത വചന പ്രഘോഷകനായ ഫാ.സോജി ഓലിക്കലും ബര്‍മിങ്ഹാം കണ്‍വന്‍ഷന്‍ ടീമും നേതൃത്വം നല്‍കുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ക്ക് ജൂലായ് 16ന് മാഞ്ചസ്റ്ററില്‍ തുടക്കമാകും. ഒക്ടോബര്‍ 22 നും തുടര്‍ന്ന് എല്ലാ മൂന്നാം മാസത്തിലും നാലാമത്തെ ശനിയാഴ്ച ദിവസങ്ങിളില്‍ കണ്‍വന്‍ഷനുകള്‍ നടക്കും.

രണ്ട് വിഭാഗമായി തിരിച്ചാണ് കണ്‍വന്‍ഷനുകള്‍ നടക്കുക. ദമ്പതികള്‍ക്കായി പില്‍ഹാളിലെ സെന്റ് എലിസബത്ത് പള്ളിയിലും കുട്ടികള്‍ക്ക് ബെഞ്ചിലെ സെന്റ് ജോണ്‍സ് സ്‌കൂള്‍ ഹാളിലുമാണ് ധ്യാനം നടക്കുക. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും ഫാമിലി കൗണ്‍സിലിങ്ങിലും സൗകര്യം ഉണ്ടായിരിക്കും.

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിലാസങ്ങള്‍:

St. Elizabeth’s church
Lomond road
Peel Hall, M22 5JF

St.John’s Primary School
Wood House Lane,
Benchill,
M22 9NW

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.