സൂറിച്ച്: ലോക ചാംപ്യന്‍മാരായ സ്‌പെയിനിനെ മറികടന്ന് നെതര്‍ലന്‍ഡ്‌സ് (ഹോളണ്ട) ലോക ഫുട്‌ബോളിലെ നമ്പര്‍ വണ്‍ ടീമായി. ഫിഫ പുറത്തിറക്കിയ പുതിയ റാങ്കിംഗിലാണ് സ്‌പെയിനിനെ മറികടന്ന് കഴിഞ്ഞ ഒരുമാസമായി ഒറ്റ മത്സരം പോലും കളിച്ചിട്ടില്ലാത്ത നെതര്‍ലന്‍ഡ്‌സ് ഒന്നാമതെത്തിയത്. ഇതാദ്യമായാണ് ഓറഞ്ച് പട ഒന്നാം സ്ഥാനത്തെത്തുന്നത്.
ഫിഫ 1993ല്‍ റാങ്കിംഗ് സമ്പ്രദായം ആവിഷ്‌കരിച്ചതിന് ശേഷം ഒന്നാം സ്ഥാനത്തെത്തുന്ന ഏഴാമത്തെ ടീമാണ് ലെതര്‍ലന്‍ഡ്‌സ്. അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, എന്നിവരാണ് ഒന്നാം സ്ഥാനത്തെത്തിയ മറ്റ് ടീമുകള്‍.
ഇറ്റലിക്കെതിരായ സൗഹൃദ മത്സരത്തിലെ തോല്‍വിയാണ് ലോകചാംപ്യനും യൂറോപ്യന്‍ ചാംപ്യനുമായ സ്‌പെയിനിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ലോകകപ്പ് വിജയത്തിന് ശേഷം ഒരു വര്‍ഷത്തോളം തുടര്‍ന്ന ഒന്നാം സ്ഥാനമാണ് ഇതോടെ സ്‌പെയിന് നഷ്ടമായത്. ലണ്ടനിലുണ്ടായ കലാപത്തെത്തുടര്‍ന്ന് നെതര്‍ലന്‍ഡ്‌സ്-ഇംഗ്ലണ്ട് സൗഹൃദ മത്സരം ഉപേക്ഷിച്ചിരുന്നു.
സൗഹൃദമത്സരത്തില്‍ 3-2ന് ജര്‍മനിയോട് തോറ്റ ബ്രസീലിനും റാങ്കിംഗില്‍ തിരിച്ചടിയേറ്റു. നാലാം സ്ഥാനത്തായിരുന്ന ബ്രസീല്‍ പുതിയ റാങ്കിംഗില്‍ ആറാം സ്ഥാനത്താണ്. ജര്‍മനിയാണ് മൂന്നാമത്. ഇംഗ്ലണ്ട് നാലാമതെത്തിയപ്പോള്‍ കോപ അമേരിക്ക ചാമ്പ്യന്‍മാരായ ഉറുഗ്വേ നേരത്തെയുണ്ടായിരുന്ന അഞ്ചാം സ്ഥാനം നിലനിര്‍ത്തി.
ആദ്യ പത്ത് റാങ്കുകാര്‍
1-നെതര്‍ലന്‍ഡ്‌സ്
2-സ്‌പെയിന്‍
3-ജര്‍മ്മനി
4-ഇംഗ്ലണ്ട്
5-ഉറുഗ്വാ
6-ബ്രസീല്‍
7- ഇറ്റലി
8-പാര്‍ച്ചുഗല്‍
9-അര്‍ജന്റീന
10-ക്രായേഷ്യ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല