ന്യൂഡല്‍ഹി: ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ രണ്ട് സ്ഥാനങ്ങള്‍ താഴേയ്ക്ക്. പുതിയ റാങ്കിങ്ങില്‍ 144-ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യന്‍ റാങ്കിങ്ങിലും ഇന്ത്യ ഇരുപത്തിയഞ്ചാം റാങ്കിലേയ്ക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍, ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യയ്ക്ക് പോയിന്റ് ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഗ്രൂപ്പിലുള്ള ഓസ്‌ട്രേലിയ 26-ാം സ്ഥാനത്തും ബെഹ്‌റൈന്‍ 93-ാം സ്ഥാനത്തും തുടരുകയാണ്.
ലോകചാമ്പ്യന്മാരായ സ്‌പെയിന്‍ വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യത്തെ എട്ടു ടീമുകളുടെയും റാങ്കിങ്ങില്‍ മാറ്റമില്ല. ഹോളണ്ട്, ജര്‍മനി, ബ്രസീല്‍, അര്‍ജന്റീന, ഇംഗ്ലണ്ട്, ഉറുഗ്വായ്, പോര്‍ച്ചുഗല്‍ എന്നിവയാണ് തൊട്ടു പിന്നില്‍. ക്രൊയേഷ്യ ഒരു സ്ഥാനം മുകളില്‍ കയറി ഒന്‍പതാം റാങ്കുകാരായി. അതേസമയം ഈജിപ്ത് ഒന്‍പതാം സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
ലോക റാങ്കിങ്ങില്‍ ഇരുപത്തിയാറാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയാണ് ഏഷ്യന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ജപ്പാന്‍ (29), ദക്ഷിണ കൊറിയ (39), ഇറാന്‍ (65), സൗദി അറേബ്യ (78), ചൈന (79), ബെഹ്‌റൈന്‍ (93), ഇറാക്ക് (98), കുവൈത്ത് (99) എന്നിവരാണ് തൊട്ടു പിറകില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല