ലണ്ടന്‍: ലോകഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ വൈസ് പ്രസിഡണ്ടായ ജാക്ക് വാര്‍ണര്‍ രാജിവച്ചു. 68 കാരനായ വാര്‍ണറെ അഴിമതിയാരോപണത്തെ തുടര്‍ന്ന് ഫിഫ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
രാജിയെത്തുടര്‍ന്ന് വാര്‍ണര്‍ക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് ഫിഫ വ്യക്തമാക്കി.
എന്നാല്‍ വാര്‍ണര്‍ക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ച ഫിഫയുടെ നടപടിയെ ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി.ഫിഫയുടെ നടപടി ശരിയല്ലെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തിക്കെതിരെയുളള അന്വേഷണം അവസാനിപ്പിക്കുന്നതിലൂടെ ഫിഫ തെറ്റായ നടപടികള്‍ക്ക് കൂട്ട് നില്‍ക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു.
ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ അനുകൂലവോട്ടുചെയ്യാനായി വാര്‍ണര്‍ മറ്റുള്ളവര്‍ക്ക് കോഴ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണമുണ്ടായിരുന്നത്.ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാര്‍ണര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.തുടര്‍ന്നായിരുന്നു സസ്പന്‍ഡ് ചെയ്തത്.വാര്‍ണര്‍ കുറ്റം നിഷേധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല