തിന്‍സുകിയ (ആസാം): ഫിറോസിന്റെ ഹാട്രിക്ക് മികവില്‍ അറുപത്തിയഞ്ചാമത് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പ്രീക്വാര്‍ട്ടറില്‍ കടന്നു. ക്ലസ്റ്റര്‍ നാലിലെ തങ്ങളുടെ അവസാന മത്സരത്തില്‍ കേരളം ജാര്‍ഖണ്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്റോടെയാണ് കേരളത്തിന്റെ മുന്നേറ്റം. 13ന് മണിപ്പൂരിനെതിരേയാണ് കേരളത്തിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരം. കേരളം ആദ്യമത്സരത്തില്‍ ജമ്മു-കാഷ്മീരിനെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ചണ്ഡിഗഡിനോട് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല