ടോക്കിയോ: ഫുക്കുഷിമയിലെ ഡെയ്ച്ചി ആണവ നിലയത്തിലുണ്ടായ സ്ഫോടനത്തിന്റെ ദുരന്തഫലം അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന് ടോക്കിയ ഇലക്ട്രിക് പവര്‍ കമ്പനി (ടെപ്കോ) ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
12,000 ഡോളര്‍ നഷ്ടപരിഹാരത്തുകയായി നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനിടെ ആദ്യഘട്ടമെന്ന നിലയില്‍ 600 മില്യണ്‍ ഡോളര്‍ അടയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഈമാസാവസാനത്തോടെ നഷ്ടപരിഹാരതുക അടച്ചുതീര്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്ലാന്റിന് സമീപത്തെ പത്ത് മുന്‍സിപ്പാലിറ്റികളില്‍ താമസിക്കുന്നവര്‍ക്കായിരിക്കും നഷ്ടപരിഹാരത്തുക നല്‍കുക. ആണവ വികിരണത്തിന്റെ ഫലമായി ജീന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും മാറിത്താമസിക്കേണ്ടി വന്നവര്‍ക്കും ആയിരിക്കും നഷ്ടപരിഹാരത്തുക നല്‍കേണ്ടി വരിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല