കൊച്ചി: സംസ്ഥാനത്ത് പുതിയ സിനിമകളുടെ നിര്‍മാണം ഫെബ്രുവരി ഒന്നു മുതല്‍ നിര്‍ത്തിവയ്ക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. സിനിമാ തൊഴിലാളികള്‍ക്കു നിശാബത്ത നല്‍കുന്ന കാര്യത്തില്‍ ഫെഫ്ക ഏകപക്ഷീയമായി തീരുമാനം എടുത്തു നടപ്പാക്കിയതില്‍ പ്രതിഷേധിച്ചാണു നിര്‍മാണം സ്തംഭിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സാബു ചെറിയാന്‍ അറിയിച്ചു. എന്നാല്‍ നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ തടസ്സമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 27ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും തമ്മില്‍ കൊച്ചിയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കാനായേക്കുമെന്നാണ് ഇരു വിഭാഗത്തിന്റെയും പ്രതീക്ഷ. നിലവില്‍ ഷിഫ്റ്റില്‍ ജോലിയെടുക്കുന്ന യൂണിറ്റ് അംഗങ്ങള്‍ക്കാണു നിശാബത്ത നല്‍കുന്നതെന്നും പ്രൊഡക്ഷന്‍ ബോയ്സിനും ഡ്രൈവര്‍മാര്‍ക്കും ദിവസ വേതനമാണ് നല്‍കുന്നതെന്നും പ്രൊഡ്യൂസര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇവര്‍ക്കും നിശാബത്ത നല്‍കാന്‍ ഫെഫ്ക തീരുമാനിക്കുകയായിരുന്നത്രെ.
പണം മുടക്കുന്ന പ്രൊഡ്യൂസര്‍മാരോട് കൂടിയാലോചിക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുക മാത്രമല്ല അത് ഈ മാസം നടപ്പാക്കുകയും ചെയ്തതായി പ്രൊഡ്യൂസര്‍മാര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം പുതിയ സിനിമകളുടെ നിര്‍മാണം തുടങ്ങേണ്ടെന്നു തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല