ഫേസ്ബുക്കിൽ മൊബൈൽ ഫോണിലൂടെ സന്ദർശനം നടത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. 75.5 കോടി ആളുകളാണ് ദിവസേന ഫേസ്ബുക്കിലെത്തുന്നത്.
139 കോടി അംഗങ്ങളാണ് ലോമമെമ്പാടുമായി ഫേസ്ബുക്കിനുള്ളത്. ഇതിൽ 89 കോടി ആളുകൾ എല്ലാ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നു. 118 കോടി ആളുകൾ മാസത്തിൽ ഒരിക്കലെങ്കിലും ഫേസ്ബുക്കിൽ എത്തുന്നവരാണ്.
ഏഷ്യാ പസഫിക് മേഖലിയിൽ നിന്നാണ് ഫേസ്ബുക്കിന് ഏറ്റവും വരിക്കാർ ഉള്ളത്, 25.3 കോടി. 21.7 കോടി ഉപയോക്താക്കൾ യൂറോപ്പിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നു. യു. എസ്. കാനഡ മേഖലയിൽ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 15.7 കോടിയാണ്.
2014 ഡിസംബർ മാസത്തെ കണക്കുകളാണ് ഫേസ്ബുക്ക് പുറത്തുവിട്ടത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കമ്പനി 385 കോടി ഡോളർ വരുമാനവും 70.1 കോടി ഡോളർ ലാഭവും നേടി. 359 കോടി ഡോളർ വരുമാനം പരസ്യങ്ങളിൽ നിന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല