ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വർക്കുകൾ ഇന്ന് നിശ്ചലമാക്കിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് കുപ്രസിദ്ധ ഹാക്കിംഗ് സംഘമായ ലിസാർഡ് സ്ക്വാഡിന്റെ ട്വീറ്റ്.
ഇന്ന് 12 മണിയോടെയാണ് ഫേസ്‌ബുക്ക് കിട്ടാതെയായത്. സോറി, സംത്തിംഗ് വെന്റ് റോങ് എന്ന സംന്ദേശമാണ് ഉപയോക്താക്കൾക്ക് ലഭിച്ചത്. ഒപ്പം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമും നിശ്ചലമായി.
ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം സൈറ്റ് ലഭ്യമായി. ഫേസ്ബുക്കിനൊപ്പം ഹിപ്ചാറ്റ്, ടിൻഡർ, മൈസ്പേസ്, ഇൻസ്റ്റന്റ് മെസഞ്ചർ എന്നീ സൈറ്റുകളും അല്പസമയം പണിമുടക്കി.
ഫേസ്ബുക്ക് തങ്ങൾ ഹാക്ക് ചെയ്തതാണെന്ന് അവകാശപ്പെടുന്നതാണ് ലിസാർഡ് സ്ക്വാഡിന്റെ പുതിയ ട്വീറ്റ്. കഴിഞ്ഞയാഴ്ച മലേഷ്യൻ എയർലൈൻസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതും തങ്ങളാണെന്ന് ലിസാർഡ് സ്ക്വാഡ് അവകാശവാദം ഉന്നയിച്ചിരുന്നു.
കുപ്രസിദ്ധരായ ഒരു ഹാക്കിംഗ് സംഘമാണ് ലിസാർഡ് സ്ക്വാഡ്. 2014 ൽ സ്വയം പിരിച്ചു വിട്ടുവെന്ന അവകാശപ്പെട്ട സംഘം കൂടുതൽ ശക്തമായി തിരിച്ചു വരികയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല