ലണ്ടന്‍: മൊബൈലില്‍ ഫെയ്‌സ്ബുക്ക് ചെക്കുചെയ്യുന്നതിനിടയില്‍ കുഞ്ഞ് മുങ്ങിമരിക്കാനിടയായതിനെ തുടര്‍ന്ന് കേസില്‍പ്പെട്ട കൗമാരക്കാരിയായ മാതാവ് ജയില്‍ ശിക്ഷയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. ഷന്നാന്‍ വുഡ്‌സ് എന്ന 19കാരിയാണ് പന്ത്രണ്ടുമാസത്തെ തടവില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടത്. ക്രൗണ്‍ കോടതിയിലെത്തിയ ഇവരെ രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
8മാസം പ്രായമായ കുട്ടിയുമായി തനിച്ചു താമസിക്കുകയാണ് ഇവര്‍. കുഞ്ഞ് വെള്ളത്തില്‍ മുങ്ങിയതിനുശേഷം ഫോണിലെ അടിയന്തിര സേവനങ്ങളിലൂടെ പ്രഥമശ്രുശ്രൂഷയെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ ശേഖരിച്ചിരുന്നു. എന്നാല്‍ അതിനിടയില്‍ കുട്ടി മരിക്കുകയായിരുന്നു. കുഞ്ഞുമരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ആദ്യം പല കള്ളങ്ങളും പറഞ്ഞശേഷം താന്‍ മൊബൈലില്‍ ഫേസ് ബുക്ക് എക്കൗണ്ട് നോക്കുന്നതിനിടയിലാണ് കുഞ്ഞ് മരിച്ചതെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു.
കുഞ്ഞ് മരിച്ചതിനെ കുറിച്ച് പലവട്ടം കള്ളം പറഞ്ഞ ഇവരുടെ അശ്രദ്ധ കാരണമാണ് ഈ സംഭവം നടന്നതെന്ന് പ്രോസിക്യൂഷനിടയില്‍ നിക്കോള മെറിക്ക് അറിയിച്ചു. മരിക്കുന്നതിന് കുറച്ച് മുമ്പ് കുഞ്ഞിന്റെ കൈക്ക് സിഗരറ്റ് കൊണ്ട് പൊള്ളലേറ്റതായും ഇവര്‍ കോടതിയെ അറിയിച്ചു. തന്റെ കൈയ്യില്‍ നിന്നും അറിയാതെ സിഗരറ്റ് താഴെ വീണ് കുട്ടിക്കു പൊള്ളലേല്‍ക്കുകയായിരുന്നെന്നാണ് വുഡ്‌സ് പറയുന്നത്. കുട്ടി മൂങ്ങിയ സമയത്ത് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായി മൊബൈലിലെ അടിയന്തിര സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 999ലേക്ക് ഇവര്‍ വിളിച്ചിരുന്നതായും കുട്ടിയെ രക്ഷിക്കാനായി നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടതായും നിക്കോള മെറിക്ക് പറഞ്ഞു.
കുട്ടിയെ കൊല്ലണം എന്ന ഉദ്ദേശം ഇവര്‍ക്കുണ്ടായിരുന്നില്ല. തന്റെ അശ്രദ്ധകൊണ്ട് കുട്ടി മരിക്കാനിടയായ സംഭവം ജീവിതംകാലം മുഴുവന്‍ ഇവരെ വേട്ടയാടുമെന്നും ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ട് ഗ്രിഗറി ഫിഷ് വിക്ക് പറഞ്ഞു. കൂടാതെ ഇവരുടെ അമ്മ ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥിയിലാണെന്നും ഫിഷ് വിക്ക് ചൂണ്ടിക്കാട്ടി. വുഡ്‌സിന് 12മാസത്തെ ജയില്‍ ശിക്ഷ നല്‍കുന്നതിന് പകരം 12മാസം ഇവരെ നിരീക്ഷിക്കാനുള്ള ഉത്തരവിടുകയാണ് ജഡ്ജി ക്രിസ്‌റ്റൊഫര്‍ ക്രിച്ച്‌ലോ ചെയ്തത്. ‘ഇവര്‍ ചെയ്ത കുറ്റം ജയില്‍ ശിക്ഷ അര്‍ഹിക്കുന്നതാണ്. എന്നാല്‍ ഇവരോട് ദയ കാണിച്ച് കൊണ്ട് ഞാന്‍ ഇവരെ സസ്‌പെന്റ് ചെയ്യുന്നു’ വിധി പുറപ്പെടുവിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല