അമേരിക്കൻ ടെലിവിഷൻ ചാനൽ ഫോക്സ് ടിവി കാളിയെ അപമാനിച്ചു എന്നാരോപിച്ച് ഹിന്ദു സംഘടന രംഗത്തെത്തി. ഫോക്സിന്റെ ജനപ്രിയ പരിപാടി സ്ലീപ്പി ഹോളോക്കെതിരെയാണ് ആരോപണം.
യൂനിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസമാണ് പരിപാടിക്കെതിരെ പ്രതിഷേഷവുമായി എത്തിയത്. പരിപാടി ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതാണെന്നും അണിയറക്കാർ മാപ്പു പറയണമെന്നുമാണ് സംഘടനയുടെ ആവശ്യം.
ഫോക്സ് സംപ്രേഷണം ചെയ്ത കാളിയുഗ എന്ന എപ്പിസോഡാണ് പ്രശ്നമായത്. പരിപാടിയിൽ അനുചിതമായാണ് കാളിയെ ചിത്രീകരിച്ചത് എന്നാണ് പ്രതിഷേധക്കാരുടെ വാദം. പരിപാടിയിൽ കാളി ഒരു മനുഷ്യനെ കാട്ടാളനായി മാറ്റുന്നതായി ചിത്രീകരിച്ചിരുന്നു.
റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫോക്സ്. പരിപാടിയുടെ അണിയറക്കാരായ അലക്സ് കർസ്മാനും റോബർട്ടോ ഓക്രിയും ഫോക്സ് ടിവി ചെയർമാൻ ഗാരി ന്യൂമാനും ഉടമ റൂപർട്ട് മർഡോക്കും പരസ്യമായി മാപ്പു പറയണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല