ഫോണുകളുടേയും കണ്സോള്സിന്റെയും ഉപയോഗം കുട്ടികളില്‍ സന്ധിവാതത്തിനുകാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്. എട്ടുവയസുമാത്രം പ്രായമുള്ള കുട്ടികള്‍ വരെ ഇവയുടെ ഉപയോഗം കൊണ്ട് വേദന അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് വിദഗ്ധര്‍ കണ്ടെത്തി. മണിക്കൂറുകളോളം പ്ലെസ്റ്റേഷനും എക്സ്ബോക്സും ഉപയോഗിച്ച് കളിക്കുന്നതും, ഐ ഫോണിന്റെയും ബ്ലാക്ക് ബറിയുടേയും ഉപയോഗവുമാണ് മുതിര്ന്നയാള്ക്കാര്ക്കുമാത്രം ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുന്നത്.
ആഴ്ചാവസാനം ഏഴുമണിക്കൂര്‍ വരെ ഇത്തരം കളികളില്‍ ഏര്പ്പെടുന്നകുട്ടികള്ക്കാണ് വേദന അനുഭവപ്പെടുന്നത്. ഗെയിംസ് മെഷീന് നിയന്ത്രിക്കുമ്പോള്‍ സന്ധികള്‍ വേഗത്തില്‍ ചലിക്കേണ്ടി വരും. ഇതാണ് വേദനയ്ക്കിടയാക്കുന്നത്.
ഈ പ്രശ്നം ഭീകരമായതിനാല് ഗെയിമിംങ് ബോക്സിനുള്ളില്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള സ്ലിപ്പുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൈയ്, വിരല്‍ എന്നിവയുടെ തുടരെത്തുടരെയുള്ള ചലനങ്ങള്‍ ബ്രിട്ടനിലെയും,യു.എസിലെയും ധാരാളം കുട്ടികളില്‍ വേദനയ്ക്ക് കാരണമാകുന്നെന്ന് സന്ധിവാതം, വാതരോഗം എന്നിവയുമായി ബന്ധപ്പെട്ട നടന്ന കോണ്‍ഫറന്‍സില്‍ ലണ്ടനിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ 90% കുട്ടികളുടെ കൈയ്യിലും കുറഞ്ഞത് ഒരു ഗെയിംസ് കണ്സോളെങ്കിലുമുണ്ടെന്നാണ് ഇ.യു.എല്‍.എ.ആര് വാര്‍ഷിക സമ്മേളനത്തില്‍ വിദഗ്ധര്‍ പറഞ്ഞത്.
ഗെയിംസ് ഉപകരണങ്ങളും ഫോണുകളും അമിതമായി ഉപയോഗിക്കുന്നവരില്‍ സന്ധിവേദനയ്ക്ക് സാധ്യത കൂടുതലാണെന്ന് യു.എസില്‍ നടന്ന പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല