ലണ്ടന്‍: മാധ്യമരാജാവ് റൂപര്‍ട്ട് മര്‍ഡോക്, പുത്രന് ജെയിംസ് മര്‍ഡോക്, ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ മുന്‍ എഡിറ്റര്‍ റെബേക്കാ ബ്രൂക്സ് എന്നിവര്‍ ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ ഹാജരാകും. മൂന്ന് പേരും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ബ്രിട്ടനില്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ സെലക്ട് സമിതി മുമ്പാകെ ചൊവ്വാഴ്ച ഹാജരാവാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണിത്.
ഫോണ്‍ ചോര്‍ത്തിയവരില്‍ പ്രമുഖരുടെ പേരുകള്‍ പുറത്തുവന്നതോടെ ആഫ്രിക്കന്‍ പര്യടനം വെട്ടിച്ചുരുക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തിരിച്ചെത്തിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ അടിയന്തിര സമ്മേളനത്തില്‍ പങ്കെടുക്കാനാണ് കാമറൂണ്‍ തിരക്കിട്ട് തിരിച്ചെത്തിയത്.
ന്യൂസ് ഓഫ് ദ വേള്‍ഡ് എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ക്കായി നാലായിരത്തോളം പേരുടെ ഫോണുകള്‍ ചോര്‍ത്തിയെന്നും പോലീസിനു കൈക്കൂലി കൊടുത്ത് അന്വേഷണം മരവിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ആരോപണം. ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വളരെയധികം സ്വാധീനമുണ്ടായിട്ടും സംഭവം വിവാദമായതോടെ മര്‍ഡോക് ന്യൂസ് ഓഫ് ദ വേള്‍ഡ് കഴിഞ്ഞയാഴ്ച അടച്ചുപൂട്ടി. എന്നാല്‍ നേരത്തെ മര്‍ഡോക്കിനെ പേടിച്ചിരുന്ന ബ്രിട്ടീഷ് എംപിമാര്‍ ഒറ്റക്കെട്ടായി അദ്ദേഹത്തിനെതിരേ രംഗത്തെത്തിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല