ലണ്ടന്‍: ഫോണ്‍ ചോര്‍ത്തല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റെബേക്ക ബ്രൂക്‌സിനെ ജാമ്യത്തില്‍ വിട്ടു. റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഇന്റര്‍നാഷണലിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന ബ്രൂക്‌സ് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.
43കാരിയായ റെബേക്ക ബ്രൂക്‌സിനെതിരെ ഗൂഢാലോചനാക്കുറ്റം, അഴിമതി വിരുദ്ധ നിയമം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
മാര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള പത്രം രാഷ്ട്രീയ നേതാക്കള്‍, പ്രശസ്ത വ്യക്തികള്‍, മരണമടഞ്ഞ പട്ടാളക്കാരുടെ കുടുംബാംഗങ്ങള്‍ തുടങ്ങി ആയിരക്കണക്കിനാളുകളുടെ ഫോണ്‍ ചോര്‍ത്തുകയും വിവരങ്ങള്‍ക്കായി പൊലീസുകാര്‍ക്കു കൈക്കൂലി നല്‍കുകയും ചെയ്തു എന്നതാണ് കേസ്.
ജാമ്യം ലഭിച്ചതിനാല്‍ നാളെ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ മീഡിയ കമ്മിറ്റിയുടെ ചോദ്യംചെയ്യലിനു ബ്രൂക്‌സ് വിധേസയായവും. ബ്രൂക്‌സിനെ കൂടാതെ പത്ര ഉടമ റൂപര്‍ട്ട് മര്‍ഡോക്ക്, മകന്‍ ജയിംസ് എന്നിവരെയും മീഡിയ കമ്മിറ്റി ചോദ്യം ചെയ്യും.
ഫോണ്‍ ചോര്‍ത്തല്‍ കേസുമായി ബന്ധപ്പെട്ട് നടത്തുന്ന പത്താമത്തെ അറസ്റ്റായിരുന്നു റെബേക്ക ബ്രൂക്‌സിന്റേത്. മര്‍ഡോക്കിന്റെ വിശ്വസ്തയായി അറിയപ്പെടുന്നയാളാണ് റെബേക്ക ബ്രൂക്‌സ്. ചോദ്യം ചെയ്യാനായി ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രത്തിന്റെ തലപ്പത്തുള്ള നിരവധി പേരെ അന്വേഷണസംഘം അറസ്റ്റുചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല