അജിമോന്‍ ഇടക്കര: നവംബര്‍ 28 നു ബര്‍മിങ്ങ്ഹാമില്‍ വച്ചു നടക്കുന്ന ഫോബ്മ രണ്ടാമത് കലോത്സവത്തിന്റെ അണിയറ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ മാസം തന്നെ മത്സരവിഭാഗങ്ങളിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ് എന്ന് ഫോബ്മ കലാവിഭാഗം കോര്‍ഡിനേറ്റര്‍ രശ്മി പ്രകാശ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം റീജിയണല്‍ കലോത്സവങ്ങള്‍ ഉണ്ടാകില്ലാ. മത്സരാര്‍ത്ഥികള്‍ നേരിട്ടു ദേശീയ കലോത്സവത്തില്‍ ആയിരിക്കും പങ്കെടുക്കുക. യുക്മ, യൂക്കെ കെ സി എ, ഹിന്ദു ഐക്യ വേദി എന്നിങ്ങനെ വിവിധ സംഘടനകള്‍ യൂക്കെയിലെ മലയാളികള്‍ക്ക് വേണ്ടി സമാന മത്സരവേദികള്‍ ഒരുക്കുന്നുണ്ട് . ഇങ്ങനെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള മത്സര വേദികള്‍ അധികരിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്താണ് റീജിയണല്‍ കലോത്സവങ്ങള്‍ ഈ വര്‍ഷം നടത്തേണ്ട എന്ന് ഫോബ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്. ജാതി മത രാഷ്ട്രീയ സംഘടന ചേരി തിരിവുകളില്ലാതെ യൂകെയില്‍ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കുവാന്‍ സാധിക്കുന്നതാണ് ഫോബ്മ കലോത്സവം. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മതമോ രാഷ്ട്രീയമോ ഏതെങ്കിലും സംഘടനയിലെ അംഗത്വമോ മാനദണ്ഡം ആക്കാതെ പ്രതിഭ തെളിയിക്കുവാന്‍ ആഗ്രഹമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ആണു ഫോബ്മ കലോത്സവം ഈ വര്‍ഷവും വിഭാവനം ചെയ്തിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ നേരിട്ടു ദേശീയ കലോത്സവത്തില്‍ മത്സരിക്കുന്നത് കൊണ്ടു മത്സര വീര്യവും കൂടും എന്നതാണ് ഈ വര്‍ഷത്തെ ഫോബ്മ കലോത്സവത്തിന്റെ മറ്റൊരു പ്രത്യേകത. യുക്മ, യൂകെ കെ സി എ എന്നിവയുടെ കലാ മേളകള്‍ മികച്ചതാണെങ്കിലും ആ സംഘടനകളില്‍ അംഗത്വമുള്ളവര്‍ക്ക്മാത്രമേ പങ്കെടുക്കുവാന്‍ കഴിയൂ. ഇതര സമാനസംഘടനകളില്‍ നിന്നും വ്യത്യസ്തമായി കുറ്റമറ്റ വിധിനിര്‍ണ്ണയവും കൃത്യനിഷ്ഠയും സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കമുള്ള ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ഒക്കെ ആയി ഫോബ്മകലോത്സവം കലാ ഹൃദയങ്ങള്‍ക്ക് ഒരു പുതു പുത്തന്‍ അനുഭവം ആയിരുന്നു കഴിഞ്ഞ വര്‍ഷം പകര്‍ന്നുനല്കിയത്. ഇത്തവണയും ഈ പ്രത്യേകതകള്‍ നിലനിര്‍ത്തുകയും അതോടൊപ്പം ഒരോ ഇനത്തിലും ഒന്നാംസ്ഥാനക്കാര്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും കാഷ് അവാര്‍ഡ് കൂടി കൊടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്. സമൂഹത്തിലെ നാനാ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സംഘാടക പ്രതിഭകളെ ഉള്‍പ്പെടുത്തികൊണ്ടുള്ള കലോത്സവ കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ പ്രാരംഭ നടപടികളും തുടങ്ങി കഴിഞ്ഞു.
ഫോബ്മ കലോത്സവം 2015 പോസ്റ്റര്‍ മത്സരം
കഴിഞ്ഞ വര്‍ഷം കലോല്‍സവങ്ങളുടെ ആവേശം അതിന്റെ പാരമ്യതയില്‍ എത്തിക്കാന്‍ സഹായിച്ച പോസ്റ്റര്‍ മത്സരം കൂടുതല്‍ ആകര്‍ഷകമായ കാഷ് അവാര്‍ഡടക്കമുള്ള സമ്മാനങ്ങളും ആയി ഇത്തവണയും നടത്തപ്പെടുന്നുണ്ടു. ഫോബ്മ കലോത്സവം 2015 എന്ന ആശയം അടിസ്ഥാനമാക്കിയുള്ള പോസ്റ്ററുകള്‍ ആയിരിക്കും മത്സരത്തില്‍ പരിഗണിക്കുക. താല്പര്യമുള്ള ആര്‍ക്കും ലോകത്തിന്റെ എവിടെ ഇരുന്നും ഈ മത്സരത്തില്‍ പങ്കുകാരാകാം. ഫോബ്മ കലോത്സവം 2015 എന്ന ആശയം ഉള്‍ക്കൊള്ളുന്ന പോസ്റ്ററുകള്‍ ഫോബ്മ യുടെ ഫേസ് ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുക, ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്ന ലഭിക്കുന്ന പോസ്റ്ററിനാവും കലോത്സവ വേദിയില്‍ വച്ച് സമ്മാനം ലഭിക്കുക. ഫോബ്മ ഫേസ് ബുക്ക് ഗ്രൂപ്പില്‍ മെമ്പര്‍ ആകുവാനും പോസ്റ്ററുകള്‍ പോസ്റ്റ് ചെയ്യുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
https://www.facebook.com/groups/435464959948356/
ഫോബ്മ കലണ്ടര്‍ 2015
കഴിഞ്ഞ വര്‍ഷത്തെ അതേ കെട്ടിലും മട്ടിലും തന്നെ ഈ വര്‍ഷവും ഫോബ്മ കലണ്ടര്‍ അച്ചടി പൂര്‍ത്തിയാക്കി കഴിഞ്ഞു. നവംബര്‍ 28 നു നടക്കുന്ന കലോത്സവത്തിന് മുന്‍പ് തന്നെ ആവശ്യക്കാര്‍ക്കെല്ലം തികച്ചും സൗജന്യമായി തന്നെ കലണ്ടര്‍ നല്കുന്നതായിരിക്കും . കലോത്സവ വേദിയിലും കലണ്ടര്‍ കൈപ്പറ്റുവാനുള്ള സൗകര്യം ഉണ്ടായിരിക്കും . കേരളത്തിലെയും യൂക്കെയിലേയും വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും മലയാള മാസവും തിയതിയും നക്ഷത്രവും ഒക്കെഉള്‍പ്പെടുത്തി മള്‍ട്ടി കളറില്‍ മേല്‍ത്തരം കടലാസില്‍ അച്ചടിക്കുന്ന ഫോബ്മ കലണ്ടര്‍ നാട്ടില്‍ പുറത്തിറങ്ങുന്ന ഏതു പ്രൊഫെഷണല്‍ കലണ്ടറിനോടും കിട പിടിക്കുന്നതായിരിക്കും. ഡ്യൂട്ടി റോട്ടയും മറ്റു നോട്‌സുകളും എഴുതാന്‍ ഓരോ മാസത്തിനും അടുത്ത് പ്രത്യേക സ്ഥലം ഇപ്രാവശ്യവും മാറ്റി വച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തേത് പോലെ തന്നെ മൂന്ന് വിഭാഗങ്ങളിലായി 34 ഇനങ്ങളില്‍ എങ്കിലും മത്സരം ഉണ്ടാകും. അഞ്ചുവയസ്സ് മുതല്‍ മുകളിലേയ്ക്കുള്ള എല്ലാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ ഗ്രൂപ്പുകളില്‍ ആയി തങ്ങളുടെ കലാവാസനകള്‍ പ്രകടിപ്പിക്കുവാനും അംഗികാരങ്ങള്‍ കിട്ടുന്നതിനും ഉള്ള കുറ്റമറ്റതും നിഷ്പക്ഷവുമായ വേദികള്‍ആണ് കാത്തിരിക്കുന്നത്. യാതൊരു വിധ വേര്‍തിരിവുകളും ഇല്ലാതെ നിങ്ങളുടെ കലാ വാസന മാത്രമാകും ഫോബ്മകലോത്സവങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം.മത്സര നിയമാവലിയും അപേക്ഷ ഫോമും മറ്റുവിശദാംശങ്ങളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുന്നതായിരിക്കും. യൂകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്നവരുടേ യാത്ര സൌകര്യത്തിനു വേണ്ടിയാണു ഫോബ്മ ഇത്തവണയും മിഡ് ലാന്‍ഡ്‌സില്‍ തന്നെ വേദിഒരുക്കുന്നത് .
മത്സര നടത്തിപ്പിനായും കലോത്സവ ഒരുക്കങ്ങള്‍ക്കായും വളരെ വിപുലമായ കലോത്സവ കമ്മിറ്റികള്‍ ഉടന്‍ തന്നെ നിലവില്‍ വരുന്നതായിരിക്കും. ഈ മഹത്തായ മാമാങ്കത്തിന്റെ സംഘാടനത്തില്‍ പങ്കുകാരായി ചരിത്രത്തിന്റെഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോബ്മ പ്രതിനിധികളുമായോ info.fobma@gmail.com എന്ന ഈമെയിലിലോ ബന്ധപ്പെടുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല