1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2011

ഫോര്‍ഡ് കാ ഏറ്റവും മോശപ്പെട്ട കാറായി തിരഞ്ഞെടുക്കപ്പെട്ടു. കാര്‍ ഉടമകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഫോര്‍ഡ് കായെ ഏറ്റവും മോശം കാറായി തിരഞ്ഞെടുത്തിരിക്കുന്നത്.

1996ലായിരുന്നു ഒന്നാം തലമുറയിലെ കാര്‍ വിപണിയിലെത്തിച്ചത്. ആളുകളുടെ താല്‍പ്പര്യത്തിന്റെ കാര്യത്തില്‍ കാര്‍ പിറകിലായിരുന്നെങ്കിലും ഒറു ഐകണ്‍ സ്റ്റാറ്റസ് കാറിന് ലഭിച്ചിരുന്നു. എന്നാല്‍ നിലവില്‍ കാറുടമകളുടെ തീരുമാനത്തില്‍ വലിയ അതിശയമൊന്നും ഇല്ലെന്നാണ് പൊതുവേ കരുതുന്നത്.

പുറത്തിറക്കി പതിനാറ് വര്‍ഷം കഴിയുമ്പോള്‍ സ്വാഭാവികമായും ഈ കാറിനുള്ള താല്‍പ്പര്യം കുറയുകയാണ് ഉണ്ടായത്. എന്നാല്‍ 2008ല്‍ പുറത്തിറക്കിയ പുതിയ കാ ആണ് ഏറ്റവുമധികം നിരാശ പടര്‍ത്തിയത്. നിര്‍മ്മാണത്തിലെ അപാകതയാണ് കായെ ഇഷ്ടപ്പെടാതിരിക്കാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. എന്നാല്‍ ഇതിന് മുമ്പ് ജെ.ഡി പവേര്‍സ് നടത്തിയ സര്‍വ്വേയിലൊന്നും കാ മുന്നിലെത്തിയിരുന്നില്ല. പക്ഷേ ഇതാദ്യമായിട്ടാണ് കാ ഏറ്റവുമൊടുവില്‍ എത്തുന്നത്.

ജപ്പാന്‍ കാര്‍ നിര്‍മ്മാതാക്കളുടെ കാറുകളാണ് ഇത്തവണയും സര്‍വ്വേയില്‍ മുന്നിലെത്തിയത്. ലെക്‌സസ് ആണ് ഏറ്റവും മുന്നിലുള്ളത്. തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷമാണ് കമ്പനി ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. പങ്കെടുത്ത കാലം മുതല്‍ ലെക്‌സസാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. കാറുകളെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ സര്‍വ്വേ എന്നാണ് ജെ.ഡി പവേര്‍സിന്റെ സര്‍വ്വേ വിശേഷിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.