പാരിസ്: കളിമണ്‍ കോര്‍ട്ടില്‍ അട്ടിമറികള്‍ തുടരുന്നു. കഴിഞ്ഞദിവസത്തെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ വനിതാവിഭാഗത്തിലെ ടോപ്‌സീഡ് കരോലിന്‍ വോസ്‌നിയാക്കിയാണ് തോറ്റുപുറത്തായത്. ഡാനിയേല ഹാന്‍ചുറ്റോവയാണ് വോസ്‌നിയാക്കിയെ 6-3,6-1 സെറ്റുകള്‍ക്ക് അട്ടിമറിച്ച് കളിമണ്‍ കോര്‍ട്ടില്‍ മുന്നേറിയത്.
കഴിഞ്ഞദിവസം കിം ക്ലൈസ്‌റ്റേര്‍സും ഫ്രഞ്ച് ഓപ്പണില്‍ നിന്നും പുറത്തായിരുന്നു. ഇതാദ്യമായണ് ടോപ് സീഡുകളായ രണ്ട് വനിതാ താരങ്ങള്‍ മൂന്നാംറൗണ്ടിനു മുമ്പ് പുറത്താകുന്നത്.
അതിനിടെ പുരുഷവിഭാഗത്തില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ നാലാം റൗണ്ടിലേക്ക് മുന്നേറി. ജാങ്കോ ടിപ്‌സാരെവിക്കിനെ 6-1,6-4,6-3 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ നാലാംറൗണ്ടിലെത്തിയത്. സ്റ്റെയിന്‍ലാസ് വാവ്‌റിങ്കയെയോ ജോ വില്‍ഫ്രഡ് സോംഗയെയോ ആയിരിക്കും സ്വിസ് താരം നാലാംറൗണ്ടില്‍ നേരിടുക.
നേരത്തേ കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റ് ആയ സാമന്ത സ്റ്റോസര്‍ മൂന്നാംറൗണ്ടില്‍ തോറ്റുപുറത്തായതാണ് ഓപ്പണിലെ മറ്റൊരു പ്രധാന അട്ടിമറി. ഗിസേല ഡുല്‍ക്കോയാണ് 6-4, 1-6, 6-3 സെറ്റുകള്‍ക്കാണ് സ്‌റ്റോസറെ തോല്‍പ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല