പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ സെമിപോരാട്ടങ്ങളിലേക്ക് കടക്കുന്നു. സ്വിസ് താരം റോജര്‍ ഫെഡററും സെര്‍ബിയയുടെ നൊവാക് ഡോക്കോവിക്കുമാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുക. തന്റെ നഷ്ടപ്പെട്ട ഫോം തിരിച്ചെടുക്കാനായി ഫെഡറര്‍ ശ്രമിക്കുമ്പോള്‍ മികച്ച പ്രകടനം തുടരാനാകും സെര്‍ബിയന്‍ താരത്തിന്റെ ലക്ഷ്യം.
ഫ്രാന്‍സിന്റെ മോണ്‍ഫില്‍ ഗയേലിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ സെമിയിലേക്ക് മുന്നേറിയത്. സ്‌കോര്‍, 6-4,6-3,7-6 (3). എന്നാല്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് എതിരാളി പിന്‍മാറിയതിനെ തുടര്‍ന്നാണ് ഡോക്കോവിക് സെമിയിലെത്തിയിരിക്കുന്നത്. തുടര്‍ച്ചയായ 44 വിജയങ്ങളെന്ന റെക്കോര്‍ഡിലെത്തി നില്‍ക്കുന്ന സെര്‍ബിയന്‍ താരത്തെ തോല്‍പ്പിക്കാന്‍ ഫെഡറര്‍ക്ക് തന്റെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും.
വനിതാവിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സിസ്‌കെ ഷിയാവോണ്‍ സെമിയിലെത്തിയിട്ടുണ്ട്. റഷ്യയുടെ കൗമാരതാരം അനസ്താസിയ പൗലിചെങ്കോവയെ 1-6,7-5,7-5 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മുപ്പതുകാരിയായ ഷിയാവോണ്‍ സെമിയിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല