അലക്‌സ് വര്‍ഗീസ്: നോര്‍ത്ത് വെസ്റ്റ് റീജിയനിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റന്റെ ഓണാഘോഷം ശനിയാഴ്ച (9/8/17) പ്രസറ്റണില്‍ നടക്കും. ‘പൊന്നോണം 2017 ‘ എന്ന് പേരിട്ടിരിക്കുന്ന പ്രസ്തുത അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ നാളെ രാവിലെ 11 മണി മുതല്‍ പ്രസ്റ്റണിലെ ലോംങ്ങ്‌റിഡ്ജ് സിവിക് ഹാളിലായിരിക്കും നടക്കുന്നത്.
രാവിലെ 11ന് പൂക്കളമിട്ട് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ ഇന്‍ഡോര്‍ മത്സരങ്ങള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയായിരിക്കും. ഭക്ഷണശേഷം നടക്കുന്ന സമ്മേളനത്തില്‍ മാവേലി തമ്പുരാന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണം നല്കും. തുടര്‍ന്ന് കലാ പരിപാടികള്‍ ആരംഭിക്കും. തിരുവാതിര, കുട്ടികളുടെ ബോളിവുഡ്, ക്ലാസിക്കല്‍ നൃത്തങ്ങള്‍, വള്ളംകളി, കോല്‍കളി തുടങ്ങി വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.
എവരേയും എഫ്.ഒ.പിയുടെ ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി കോഡിനേറ്റര്‍ ജോജി ജേക്കബും, പ്രോഗ്രാo കോഡിനേറ്റര്‍ ബിജു മൈക്കിളും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോജി ജേക്കബ് O7446992017
ഓണാഘോഷം നടക്കുന്ന വേദിയുടെ വിലാസം:
LONGRIDGE CIVIC HALL,
1 CALLDER AVE,
LONGRIDGE,
PRESTON,
PR3 3HJ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല