1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2016

സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ പണം കൊടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വിലക്ക്, നടപടി ഇടനിലക്കാരെ നിലക്കുനിര്‍ത്താന്‍. പണം കൊടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പിഴയടക്കമുള്ള ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. വേശ്യാലയങ്ങള്‍ നടത്തുന്നതും ലൈംഗിക വ്യാപാരത്തിന് ഇടനില നില്‍ക്കുന്നതും കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വ്യാപാരവും നിലവില്‍ ഫ്രാന്‍സില്‍ നിയമവിരുദ്ധമാണ്.

ഇതിന് പിന്നാലെയാണ് പണം നല്‍കി ലൈംഗികത സേവനങ്ങള്‍ വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പുതിയ നിയമപ്രകാരം ആദ്യ തവണ പിടിക്കപ്പെടുന്നവര്‍ക്ക് 1500 യൂറോ പിഴയും കുറ്റം ആവര്‍ത്തിച്ചാല്‍ 3750 യൂറോയും നല്‍കണം. പുതിയ നിയമം മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സഹായിക്കുമെന്നാണ് നിയമത്തെ പിന്തുണക്കുന്നവരുടെ വാദം.

ഫ്രാന്‍സില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരില്‍ 85 ശതമാനവും മനുഷ്യക്കടത്തിന് ഇരയായി വേശ്യാവൃത്തിയില്‍ എത്തിപ്പെട്ടവരാണ് എന്നാണ് കണക്ക്. ഇവരുടെ പാസ്‌പോര്‍ട്ട് അടക്കം ഇടനിലക്കാരുടെ കൈകളിലായതിനാല്‍ വന്‍ ചൂഷണത്തിനാണ് ഇവര്‍ ഇരകളാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.