ടോം ജോസ് തടിയംപാട്: മാന്‍ചെസ്റ്ററിലെ വിതിന്‍ഷോ ഫോറത്തില്‍ നടന്ന ക്‌നാനായ നേര്‍ത്ത് വെസ്റ്റ് സംഗമം ഒട്ടേറെ പുതുമകള്‍ കൊണ്ട് ശ്രദ്ധേയമായി രാവിലെ പത്തുമണിക്ക് ഫാദര്‍ സജി മലയില്‍ പുത്തെന്‍പുരയുടെ നേതൃത്തത്തില്‍ നടന്ന ആഘോഷമായ പാട്ടു കുര്‍ബാന യോട് കൂടി യാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് പിന്നിട് നടന്ന പുരാതന പാട്ടു മത്സരവും മനോഹരമായി എന്നു പറയാതെ വയ്യ. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുഖൃ അതിഥി ആയി എത്തിയ സല്‍ഫോര്‍ഡ് ബിഷപ്പ് ജോണ്‍ ആര്‍നോള്‍ഡ് നു രാജകിയ വരവേല്‍പ്പ് നല്‍കി ഹാളിലേക്ക് ആനയിച്ചു മനോഹരമായി വിവിത ഡ്രസ്സ് കള്‍ അണിഞ്ഞ കുട്ടികളും വാളും പരിജയും അണിഞ്ഞ ആണുങ്ങളും നടവിളികളും ആയിട്ടാണ് ബിഷപ്പ്‌നെ ആധരിച്ച് ആനയിച്ചാണ് സ്റ്റേജില്‍ എത്തിച്ചത് .
പിന്നിട് സമ്മേളനത്തിന്റെ ഉലഘാടനം നിലവിളക്ക് കൊളുത്തി ബിഷപ്പ് ജോണ്‍ ആര്‍നോള്‍ഡും അതിഥികള്‍ ആയി എത്തിയ ഫാദര്‍ സജിമലയില്‍ പുത്തെന്‍പുരയില്‍ UKKCA പ്രസിഡന്റ് ബെന്നി മാവേലി നോര്‍ത്ത് വെസ്റ്റ് കോഓഡിനെറ്റെര്‍ സാജു ലൂക്കോസ് എന്നിവര്‍ ചേര്‍ന്ന് നടത്തി .
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭയാര്‍ഥികള്‍ക്ക് വേണ്ടി ഉള്ള സന്ദേശം വെല്‍ക്കം ഡാന്‍സിലൂടെ അവധരിപ്പിച്ചപ്പോള്‍ അത് ഒരു വലിയ അത്ഭുതമായി മാറി എല്ലാ മതങ്ങളെയും ഒരുപോലെ സ്‌നേഹിക്കണം എന്നാ മര്‍പാപ്പയുടെ സന്ദേശം ആണ് ഡാന്‍സില്‍ കൂടി പുറത്തു വന്നത്
ബിഷപ്പ് ജോണ്‍ അര്‍നോള്‍ഡ്ന്റെ ഉത്ഘാടന പ്രസംഗം വളരെ ആശയ ഗംഭിരമായിരുന്നു അദ്ദേഹത്തിന് നല്‍കിയ രാജകിയ വരവേല്‍പ്പിനു നന്ദി പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത് . വിശ്വസം നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടതില്‍ വിശ്വാസികള്‍ ആയ നിങള്‍ കുടിയേറ്റക്കാരുടെ വിശ്വസം ഈ വിശ്വസ സമൂഹത്തിനു കൂടുതല്‍ കരുത്ത് ഏകുന്നു എന്നു അദ്ദേഹം പറഞ്ഞു നമ്മള്‍ ഒരോരുത്തരും ഇന്നു മിഷനറി മാരും കര്‍ത്താവിന്റെ അംബാസിഡര്‍ മാരും ആയിതിരണം എന്നും അദേഹം ഉപദേശിച്ചു, വിശ്വസ തകര്‍ച്ചക്ക് ഭൌതികനേട്ടം ഒരു പരിഹാരം അല്ല എന്നു അദ്ദേഹം ചൂണ്ടികാട്ടി . നമ്മള്‍ പള്ളിയില്‍ ഇരിക്കുകയല്ല വേണ്ടത് പള്ളിയില്‍ നിന്നും വിശ്വസം ഉപേക്ഷിച്ചു ഇറങ്ങി പോകുന്നവര്‍ ഇരിക്കുന്നിടത്തേക്ക് ചെല്ലുകയാണ് വേണ്ടത് എന്നാ മര്‍പ്പയുടെ സന്ദേശം കൃസ്തു ശിഷൃന്‍മാരുടെ പ്രവര്‍ത്തങ്ങള്‍ ചൂണ്ടി കാട്ടി അദ്ദേഹം വിശദീകരിച്ചു. അതോടൊപ്പം നിങ്ങളുടെ വ്യത്യസ്ത സംസ്‌കാരത്തെ പറ്റി മനസിലാക്കാന്‍ ശ്രമിക്കും എന്നും അദേഹം പറഞ്ഞു .
പിന്നിട് സംസാരിച്ച ഫാദര്‍ സജി മലയില്‍ നമ്മള്‍ ജന്മദേശദേശത്ത് നിന്നും ഇത്രയും അകലെ താമസിക്കുമ്പോഴും നമ്മുടെ സംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നതിനെ അഭിന്ധിച്ചു .കഴിഞ്ഞ രണ്ടു വര്‍ഷത്തെ UKKCA യുടെ പ്രവര്‍ത്തനം ഭംഗി ആക്കി മുന്‍പോട്ടു കൊണ്ടുപോകാന്‍ സഹായിച്ച എല്ലവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് പ്രസംഗം തുടങ്ങിയെ ബെന്നി മാവേലി UKKCA ആരംഭിക്കുന്ന വിമന്‍സ് ഫോറം ഒക്ടോബര്‍ 18 ആരംഭിക്കുമ്പോള്‍ അതും ഒരു പുതിയ ചരിത്രം ആകും എന്നു പറഞ്ഞു പിന്നിട് സാജു ലൂകോസ് സംസാരിച്ചു യോഗത്തിന് സിറിയക് ജെയിംസ് സ്വാഗതം ആശംസിച്ചു, ജോണി ചാക്കോ നന്ദിയും പറഞ്ഞു .
യോഗത്തില്‍ സമൂഹത്തിനു എടുത്തു പറയാവുന്ന സംഭാവന നല്‍കിയവരെ പുരസ്‌കാരം നല്‍കി ആദരിച്ചു.
ജനകീയ സാന്നിധ്യം കൊണ്ടും കലാമേന്മ കൊണ്ടും ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത തലത്തിലേക്ക് ശനിയാഴ്ച നടന്ന UKKCA നോര്‍ത്ത് വെസ്റ്റ് കണ്‍വെന്‍ഷന്‍ വേദി ഉയരുകയായിരുന്നു
UKKCA നോര്‍ത്ത് വെസ്റ്റിനു കിഴില്‍ വരുന്ന ആറു യുണിറ്റുകള്‍ ആണ് നോര്‍ത്ത് വെസ്റ്റ് റീജിയാന് കിഴില്‍ വരുന്നത് എല്ലാ യൂണിറ്റുകളില്‍ നിന്നും വന്ന കലാകാരന്‍മാരും കലകാരികളും വളരെ നല്ല ഒരു കലാവിരുന്നു ആണ് കാണികള്‍ക്ക് സമ്മാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല