അപ്പച്ചന് കണ്ണഞ്ചിറ: ലോകോത്തര തലത്തില്‍ സൌഹൃദത്തിനും,സാസ്കാരിക സംഗമത്തിനും, പരസ്പരം സമാധാനവും സ്നേഹവും അംഗീകാരവും പങ്കു വെക്കുവാനും മാത്രം ലക്ഷ്യം വെച്ച് കൊണ്ടുള്ള മാദ്ധ്യമ സംവിധാനങ്ങള്‍ക്ക് രൂപം കൊടുക്കുവാനും അത് ലോക സമാധാനത്തിനു പുതിയ മാനം നല്‍കും എന്നുള്ള ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ആഹ്വാനം ലണ്ടനില്‍ പ്രവര്‍ത്തന പതത്തിലേക്കു വരുന്നു. മനുഷ്യരെല്ലാം ജാതിമതലിംഗരാഷ്ട്രരാഷ്ട്രീയ ഭാഷകളുടെ മതില്ക്കെട്ടുകളില് നിന്നും സ്വാതന്ത്രം പ്രാപിക്കുവാനും ദൈവ നാമങ്ങളുടെയോ, നിരീശ്വര വാദങ്ങളുടെയോ പേരില്‍ പരസ്പരം ചേരി തിരിഞ്ഞു നില്ക്കുന്ന പ്രവണതക്ക് അന്ത്യം കുറിക്കുവാനും ഇത്തരം വിജ്ഞാനവിനോദ സാമൂഹ്യ മാധ്യമ വേദികള്‍ ഏറെ മുതല്‍ക്കൂട്ടാവും. അസഹിഷ്ണുതയും, വെറുപ്പും,വിദ്വേഷവും അകറ്റുവാനുള്ള ആഗോള ഒത്തൊരുമയുടെ മരുന്നായി പരിശുദ്ധ പിതാവിന്റെ നിര്‍ദ്ദേശം ചങ്ങനാശ്ശേരി അതി രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം യാതാര്ത്യമാക്കുകയായിരുന്നു ഫോളോ മി ടീവിയിലൂടെ.
ലണ്ടനില്‍ വെച്ച് ലോഞ്ച് ചെയ്ത ‘ഫോളോ മീ’ ടീവി എന്ന അന്താരാഷ്ട്ര വിജ്ഞാന വിനോദ സോഷ്യല്‍ മീഡിയയുടെ പൂര്‍ണ്ണമായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി കൈകോര്‍ക്കുവാന്‍ വിവിധ രാജ്യങ്ങള്‍ മുന്നോട്ടു വന്നു കഴിഞ്ഞിരിക്കുന്നു.
മിഡില്‍സെക്സിലുള്ള ഫെല്‍തം കമ്മ്യുനിട്ടി കോളേജിലെ പ്രൌഡ ഗംഭീരമായ വേദിയില്‍ വെച്ചു ഫെല്‍തം ആന്‍ഡ് ഹീസ്റ്റന് എം.പി സീമ മല്‍ഹോത്ര, മേയര്‍ നിസാര്‍ മാലിക്ക് എന്നിവര്‍ സംയുക്തമായിട്ടാണ് വൈവിദ്ദ്യ സാസ്കാരിക ലോകത്തെ സാക്ഷി നിറുത്തി ടീവി ലോഞ്ച് ചെയ്തത്.’ഫോളോ മി’ ടീവി യുടെ വര്‍ണ്ണാഭമായ ലോഗോയുടെ മുദ്രിതമായ കേക്ക് മുറിച്ചു കൊണ്ടാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടത്.വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്ള പ്രമുഖരും,അഭ്യുദയ കാംക്ഷികളും അടക്കം ധാരാളം പേര് ഉദ്ഘാടന സദസ്സില്‍ അണി ചേര്‍ന്നു.
യു കെ യില്വിവിധ മേഖലകളിലെ സേവനങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള പ്രമുഖ വ്യക്തികള്‍ക്ക് എഫ്.എം.ടി.വി അവാര്‍ഡുകള്‍ തഥവസരത്തില്‍ വിതരണം ചെയ്തു.സാമൂഹ്യ മേഖലകളില്‍ ശ്രദ്ദേയമായ സേവനം ചെയ്യുന്ന ബിനു വള്ളൂരാന്, പഠനത്തിലും പഠനേതര രംഗത്തും ഉന്നത മികവു പുലര്‍ത്തുന്ന ബെഞ്ചമിന്‍ ജേക്കബ്, രചനഅഭിനയ കലാ രംഗങ്ങളില്‍ ശ്രദ്ദേയനായിട്ടുള്ള നോര്‍വിച്ചില്‍ നിന്നുള്ള ബിജു അഗസ്റ്റിന് എന്നിവരെക്കൂടാതെ ആംഗലേയ,പോളീഷ് സമൂഹത്തില്‍ നിന്നുമുള്ള ഓരോ വ്യക്തികള്‍ക്കും അവാര്‍ഡ് വിതരണംചെയ്യുകയുണ്ടായി.
‘ഫോളോ മീ’ ചാനല്‍ കാനഡയില്‍ ടോറോണ്ടോയിലും, ഇന്ത്യയില്‍ തിരുവനന്തപുരത്തും ഇപ്പോള്‍ ലഭ്യമാണ്. റോക്കു ബോക്സ്, ആന്ട്രോയിഡ് മൊബൈല്‍ ഫോണ്‍ തുടങ്ങി വിവിധ സംവിധാനങ്ങള്‍ വഴി ടീവി വീക്ഷിക്കുവാന്‍ അവസരം ഒരുക്കിട്ടുണ്ട്. വിവിധ ഉപഭുഖണ്ടങ്ങള് കേന്ദ്രീകരിച്ച് ഈ സോഷ്യല്‍ മീഡിയ ആഗോള തലത്തില്‍ തന്നെ കാലക്രമേണ വ്യാപിപ്പിക്കുന്നതാണ്.
ഉദ്ഘാടന ചടങ്ങിനു കൊഴുപ്പേകുവാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലകാര് പങ്കു ചേരുന്ന കലാ പരിപാടികള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു.ആഗോളതലത്തില്‍ വിശാല ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടുള്ള ഈ സമാധാന വിജ്ഞാന വിനോദ ചാനലില്‍ അടുത്ത പരിപാടിയില്‍ പങ്കാളിയോ, വോളണ്ടിയറോ ആയി സേവനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ സംഘാടകരുമായി ബന്ധപ്പെടുവാന്‍. പ്രശസ്തമായ തലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തികളെ ‘ഫോളോ മീ’ ടീവി യുടെ ഭാവിയില്‍ അവാര്‍ഡിനായി നാമ നിര്‍ദ്ദേശം ചെയ്യുവാനും സാധിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
അഡ്വ. ഫൈസെല്‍ 07772385316, അജിത് 07957100426, ബിനു 07481848527,ജോര്‍ജ്ജ് ജോസഫ്07954414478, ഫിലിഫ്07886279688,ജോജി07903710382, ബിന്നി മനോജ് 07915601185
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല