രാജസ്ഥാനിലെ ആൾവാർ പട്ടണത്തിൽ ഫ്ലൈ ഓവർ ഉദ്ഘാടനം ചെയ്ത മടങ്ങിയ അധികാരികൾ പിറ്റേന്ന് ഞെട്ടി. ആരോ വൃത്തിയായി ഫ്ലൈ ഓവറിന് ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയുടെ പേരിട്ടിരിക്കുന്നു.
സംഭവം ദേശീയ മാധ്യമങ്ങളിൽ വാർത്തയായതോടെ ഫ്ലൈ ഓവറിന് ഗോഡ്സെയുടെ പേരിട്ടയാളെ തപ്പിയിറങ്ങി പോലീസ്. ഒടുവിൽ ആൾവാർ സ്വദേശിയായ നീരജ് കുമാർ ശർമയാണ് കക്ഷിയെന്ന് കണ്ടുപിടിക്കുകയും ചെയ്തു.
നേരത്തെ ഗോഡ്സെയുടെ പേരുള്ള ഫ്ലൈ ഓവർ വാർത്തയായതോടെ ഇതിനു പിന്നിൽ സാമൂഹിക വിരുദ്ധർ ആണെന്നുള്ള നിഗമനത്തിൽ പോലീസ് കേസെടുത്തിരുന്നു. ആൾവാർ അർബൻ ഇംപ്രൂവ്മെന്റ് ട്രസ്റ്റ് എന്ന സംഘടനയുടെ പരാതിയിൽ ആയിരുന്നു അന്വേഷണം ആരംഭിച്ചത്.
അറസ്റ്റ് ചെയ്യപ്പെട്ട നീരജ് കുമാർ ആൾവാർ വൈദ്യുത ബോർഡിൽ കോൺട്രാക്ടർ ആയി ജോലി ചെയ്യുന്നയാളാണ്. എന്നാൽ ആറോളം ചെറുപ്പക്കാർ ചേർന്നാണ് ഫ്ലൈ ഓവറിൽ ഗോഡ്സെയുടെ പേരെഴുതിയത് എന്നും വാർത്തകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല