1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2016

സ്വന്തം ലേഖകന്‍: ഫ്‌ലാറ്റ് തട്ടിപ്പു കേസ്, നടി ധന്യ മേരി വര്‍ഗീസ് പോലീസ് കസ്റ്റഡിയില്‍. ഒപ്പം ഭര്‍ത്താവ് ജോണ്‍ ജേക്കബിനെയും ഭര്‍തൃസഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത്. നാഗര്‍കോവിലില്‍ നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്. 100 കോടി രൂപയുടെ ഫ്‌ലാറ്റ് തട്ടിപ്പ് നടത്തിയെന്നാണ് സൂചന.

ഇതേ കേസില്‍ ധന്യയുടെ പിതാവ് ജേക്കബ് സാംസണെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരത്തെ മൂന്ന് പോലീസ് സ്‌റ്റേഷനുകളിലായി എത്തിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞു പലരില്‍ നിന്നായി ഇവര്‍ അഡ്വാന്‍സ് തുക കൈപ്പറ്റി. 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ഇവര്‍ പലരില്‍ നിന്നായി വാങ്ങിയത്.

പണി പൂര്‍ത്തിയാക്കി 2014 ഡിസംബറില്‍ ഫ്‌ളാറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്നു പണം നല്‍കിയവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭര്‍തൃപിതാവിന്റെ കമ്പനിയില്‍ ഫ്‌ളാറ്റുകളുടെ സെയില്‍സ് വിഭാഗത്തിലായിരുന്നു ധന്യ മേരി വര്‍ഗീസ് പ്രവര്‍ത്തിച്ചിരുന്നത്.

ചലച്ചിത്ര താരമെന്ന ഇമേജ് ഉപയോഗിച്ചു ധന്യ തട്ടിപ്പിനു കൂട്ടു നിന്നതായും പരാതിക്കാര്‍ ആരോപിക്കുന്നു. ധന്യയുടെ ഭര്‍ത്താവ് ജോണ്‍ ജേക്കബ് ഇതിനകം തന്നെ കേസില്‍ പ്രതിയാണ്. ജോണും സിനിമ താരമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.