ജോഷി ചിറയത്ത്: ഫ്ലോറെന്‍സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10 ഞായറാഴ്ചച്ച രാവിലെ പത്ത് മണിക്ക് ബാബേഴ്സും അ റീപ്പോളി, കിയേസ് ഡെല്ലേ പെന്തക്കോസ്ത്ര ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നു.ഓണാഘോഷത്തോടനുബന്ധിച്ചുള്ള വടംവലി മത്സരവും മറ്റ് കായിക മത്സരങ്ങളും സെപ്തംബര്‍ 3 ഞായറാഴ്ചച്ച്3 PM ന് ക്ഷീന പാര്‍ക്കില്‍ വച്ച് നടത്തുന്നു. സപ്തംബര്‍ പത്തിന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളില്‍ പൂക്കളം, താലപ്പൊലിയോടുകൂടിയുള്ള മാവേലിയുടെ വരവേല്‍പ്പ്.തിരുവാതിര, നൃത്തങ്ങള്‍ തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
ഉച്ചയ്ക്ക് വിവിധ രുചിഭേദങ്ങ ളോടുകൂടിയ ഓണസദ്യയും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. അന്നേദിവസം സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും കായിക മത്സര വിജയികള്‍ക്ക് സമ്മാനവും നല്‍കുന്നതാണ്. പൊന്നിന് ചിങ്ങ് മാസത്തിലെ ഓണാഘോഷത്തിലേയ്ക്ക് എല്ലാ മലയാളി അസോസിയേഷന് അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമേതം സാദരം ക്ഷണിക്കുന്നതായി അസ്സോസിയേഷന് ഭാരവാഹികള്‍ അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല