കടുത്ത പോരാട്ടം നടക്കുന്ന പശ്ചിമബംഗാളില്‍ ഇടതുപക്ഷം നിലംപരിശാകുന്നതായി ആദ്യഘട്ട സൂചനകള്‍. ഇതുവരെയുള്ള ഫലങ്ങളനുസരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ്-എസ്.യു.സി.ഐ സഖ്യം ഇടതുപക്ഷത്തെ കടപുഴക്കിയെറിയുമെന്ന നിലയിലേക്കാണ് നീങ്ങുന്നത്.
ഇതുവരെ പ്രഖ്യാപിച്ച 250 സീറ്റുകളില്‍ 170ലും തൃണമൂല്‍ സഖ്യമാണ് മുന്നിട്ടുനില്‍ക്കുന്നത്. 68 ഇടത്ത് മാത്രമാണ് ഇടതുപക്ഷം മുന്നിട്ടുനില്‍ക്കുന്നത്. ഇതില്‍ പലയിടങ്ങളിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതായുമാണ് സൂചനകള്‍. ജാദവ്പൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ബുദ്ദദേവ് ഭട്ടാചാര്യ പിന്നിട്ടുനില്‍ക്കുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല