1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2011

ന്യൂദല്‍ഹി : മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായി വിരമിച്ചു. കഴിഞ്ഞ ഐ.പി.എല്‍ ലേലത്തില്‍ ടീമുകള്‍ ആരും തന്നെ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് വിരമിക്കല്‍. 2009ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗാംഗുലി കഴിഞ്ഞ വര്‍ഷം ബംഗാളിന് വേണ്ടി രഞ്ജി ട്രോഫിയില്‍ കളിച്ചിരുന്നു.

കഴിഞ്ഞ ഐ.പി.എല്‍ ലേലത്തില്‍ ഗാംഗുലിയെ എല്ലാ ടീമുകളും തഴയുകയായിരുന്നു. തന്റെ സ്വന്തം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് പോലും ഈ പടക്കുതിരയെ പരിഗണിച്ചില്ല. എന്നാല്‍ കൊച്ചി ഐ.പി.എല്‍ ടീം ഗാംഗുലിയെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പിന്‍വാതില്‍ പ്രവേശനം ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ തടയുകയായിരുന്നു.
ഐ.പി.എല്‍ ലേലത്തില്‍ ദാദയെക്കൂടാതെ വി.ആര്‍.വി സിംഗ്, വസിം ജാഫര്‍ എന്നിവരെയും ആരും ടീമിലെടുത്തിരുന്നില്ല. ഗാംഗുലിയെ ടീമിലെടുക്കാത്തതിനെതിരേ വന്‍തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

സ്വതസിദ്ധമായ നേരെയുള്ള പടുകൂറ്റന്‍ സിക്‌സറിലൂടെയായിരുന്നു ഗാംഗുലി ക്രിക്കറ്റ് പ്രേമികളുടെ ആരാധ്യ പുരുഷനായത്. ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ഗാഗുലിയുടെ പ്രകടനം മികവുറ്റതായിരുന്നു. ടീം ഇന്ത്യയുടെ നായകനായി വേണ്ടത്ര തിളങ്ങാന്‍ പറ്റാത്തതായിരുന്നു ഗാംഗുലിയുടെ ആദ്യത്തെ തിരിച്ചടി. തുടര്‍ന്ന് ഐ.പി.എല്ലിലും ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചത്ര ഉയരാന്‍ ഗാംഗുലിക്ക് കഴിഞ്ഞിരുന്നില്ല.

കൊല്‍ക്കൊത്ത രാജകുമാരന്‍ എന്ന് കൂടി വിളിക്കപ്പെടുന്ന ഗാംഗുലി 1996ല്‍ ഇംഗ്ലണ്ടില്‍ നടന്ന മത്സരത്തിലൂടെയാണ് ടെസ്റ്റ് കരിയര്‍ തുടങ്ങിയത്. 2000ത്തില്‍ മാച്ച് ഫിക്‌സിങ് അഴിമതി പുറത്ത് വന്ന ശേഷം ഗാംഗുലി ഇന്ത്യന്‍ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. 2001ല്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പര വിജയം അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവലായി. 2008ല്‍ ഓസ്‌ട്രേലിയയുമായാണ് അദ്ദേഹം അവസാന ടെസ്റ്റ് കളിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 85 റണ്‍സ് നേടിയ അദ്ദേഹം രണ്ടാം ഇന്നിംങസില്‍ ഡക്ക് ആവുകയായിരുന്നു.

ഗാംഗുലി ക്യാപ്റ്റനായി 49 ടെസ്റ്റ് മാച്ചുകള്‍ കളിച്ച ഇന്ത്യ 21 മാച്ചുകളില്‍ വിജയം കൈപ്പിടിയിലാക്കി. ആറ് ടെസ്റ്റ് മാച്ചുകള്‍ കളിച്ച് ഏഴാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.