ബങ്കളുരു എറണാകുളം ഇന്റര്‍സിറ്റി പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇതില്‍ അഞ്ചു പേര്‍ മലയാളികളാണ്.
ഫോര്‍ട്ട് കൊച്ചി സ്വദേശി ആന്റണി ഇട്ടീര, തൃശൂര്‍ സ്വദേശി അമന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മറ്റുള്ളവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
അപകടത്തില്‍ തകര്‍ന്ന രണ്ടു ബോഗികളിലായി 116 മലയാളികളാണ് സീറ്റുകള്‍ റിസര്‍വ് ചെയ്തിരുന്നത്. അതിനാല്‍ കൂടുതല്‍ അപകടം സംഭവിച്ചവരില്‍ കൂടുതല്‍ മലയാളില്‍കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പാളത്തില്‍ കിടന്ന പാറക്കല്ലില്‍ തട്ടിയാണ് അപകടമുണ്ടായതെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ ഇക്കാര്യം അന്വേഷണത്തിനു ശേഷമേ സ്ഥിരീകരിക്കൂ എന്ന് റയില്‍വേ അറിയിച്ചു.
നാഗര്‍കോവില്‍ ബങ്കളുരു എക്‌സ്പ്രസ് പ്രത്യേക തീവണ്ടിയായി ഓടിച്ച് ഹൊസൂരില്‍ കുടുങ്ങു കിടക്കുന്നവരെ നാട്ടിലെത്തിക്കും. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക കെഎസ്ആര്‍ടിസി ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല