ബങ്കുളുരുവില്‍ നിന്ന് ഏറണാകുളത്തേക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റി മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇന്നു രാവിലെ 6.15 ന് ബങ്കുളുരുവില്‍ നിന്ന് പുറപ്പെട്ട തീവണ്ടി തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂരിനു സമീപം ഏഴേ മുക്കാലോടെ പാളം തെറ്റുകയായിരുന്നു. എ.സി. ഉള്‍പ്പടെയുള്ള ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. രണ്ട് ബോഗികള്‍ പരസ്പരം ഇടിച്ചു കയറിയ നിലയിലാണ്.
പാളം തെറ്റിയ ബോഗികള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. വിജനമായ പ്രദേശത്തായിരുന്നു അപകടമെങ്കിലും നാട്ടുകാരും മറ്റു ബോഗികളില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് പെട്ടെന്നു തന്നെ രക്ഷാ പ്രവര്‍ത്തനം നടത്തി.
ഏറണാകുളത്തേക്കുള്ള തീവണ്ടി ആയതിനാല്‍ യാത്രക്കാരില്‍ നല്ലൊരു ശതമാനം മലയാളികളാണ്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. പരുക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല