ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കും മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ശക്തിയെ അവഗണിക്കാന്‍ കഴിയില്ല. ക്രിസ്തുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് മാര്‍പാപ്പ ആദ്യമായി ട്വീറ്റ് ചെയ്തത്.വത്തിക്കാന്‍ വെബ്സൈറ്റ് ആരംഭിച്ചതിനെ കുറിച്ച് ലോകത്തെ അറിയിക്കുന്നതിനായിരുന്നു പോപ്പ് ട്വീറ്റ് ചെയ്തത്. ട്വിറ്ററില്‍ എത്തുന്ന റോമന്‍ കത്തോലിക്ക സഭയുടെ സഭയുടെ ആദ്യ തലവന്‍ എന്ന ബഹുമതിയും ഇതോടെ ബനഡിക്ട് പതിനാറാമന് സ്വന്തമായി.
“സുഹൃത്തുക്കളെ ഞാന്‍ www.news.va എന്ന വെബ് സൈറ്റ് ഇപ്പോള്‍ അവതരിപ്പിച്ചതേയുള്ളൂ. ക്രിസ്തുദേവനെ പ്രകീര്‍ത്തിക്കുവിന്‍! എന്റെ എല്ലാ ആശംസകളും അനുഗ്രഹങ്ങളും, ബെനഡിക്ട് XVI” – എന്നായിരുന്നു പോപ്പിന്റെ ആദ്യ ട്വീറ്റ്.
ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനും കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനുമായി വത്തിക്കാന്‍ അടുത്തിടെയായി ഫേസ്ബുക്ക് പേജുകളും യുട്യൂബും ഉപയോഗിച്ചു തുടങ്ങിയിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്റെ അത്ഭുത പ്രവര്‍ത്തികളുടെ സാക്‍ഷ്യപ്പെടുത്തല്‍ രേഖപ്പെടുത്തുന്നതിനായി ഒരു വെബ്സൈറ്റും പുരോഹിതരുടെ ബാലപീഡനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഒരു ഇ-ലേണിംഗ് സംവിധാനവും വത്തിക്കാന്‍ ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു.
വത്തിക്കാന്റെ www.news.va എന്ന വെബ് സൈറ്റ് ബുധനാഴ്ചയാണ് ഔദ്യോഗികമായി നിലവില്‍ വരിക. വത്തിക്കാന്റെ ഔദ്യോഗിക റേഡിയോയില്‍ നിന്നും ടിവി ചാനലുകളില്‍ നിന്നുമുള്ള വാര്‍ത്തകളും ചിത്രങ്ങളും സൈറ്റിലൂടെ ലഭ്യമാവും. തുടക്കത്തില്‍ ഇംഗ്ലീഷിലും ഇറ്റാലിയന്‍ ഭാഷയിലും സൈറ്റ് ലഭ്യമാക്കും. പിന്നീട്, ഒരു മൂന്നാം ഭാഷയിലും, മിക്കവാറും സ്പാനിഷ്, സൈറ്റ് ലഭ്യമാവും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല