1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2015

റോയ് ഫ്രാന്‍സിസ് (വാല്‍സാല്‍): ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോമലബാര്‍ മലബാര്‍ ചാപ്ലിയന്‍സിയുടെ കീഴിലെ മതബോധനാദ്ധ്യാപകര്‍ക്കും ആദ്യ കുര്‍ബാന സ്വീകരണം കഴിഞ്ഞ കുട്ടികള്‍ക്കും വേണ്ടി നവംബര്‍ 14 ശനിയാഴ്ച ഏക ദിന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ബര്‍മിംഗ്ഹാം അതിരൂപതയ്ക്ക് കീഴില്‍ വരുന്ന എല്ലാ മതബോധാനാദ്ധ്യാപകാര്‍ക്കും ആദ്യ കുര്‍ബാന സ്വീകരണം കഴിഞ്ഞ കുട്ടികള്‍ക്കും വേണ്ടിയുള്ള ഈ ഏക ദിന കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ 09.30ന് ആരംഭിച്ച് വൈകുന്നേരം 05.30 ന് അവസാനിക്കും.

രണ്ടായിരത്തി പതിനഞ്ചിനെ സാര്‍വത്രിക സഭ സമര്‍പ്പിത വര്‍ഷമായി ആചരിക്കുന്നതിനാല്‍ ബര്‍മിംഗ്ഹാം അതിരൂപതയില്‍ സേവനം അനുഷ്ഠിക്കുന്ന മലയാളികളായ എല്ലാ സന്യാസീ സന്യാസിനികള്‍ക്കും അന്നേ ദിവസം സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ട്. ഏകദിന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത് ബര്‍മിംഗ്ഹാം അതിരൂപതാ ബിഷപ്പ് റൈറ്റ് റവ. ഡേവിഡ് മക്‌ഗോവ് ആണ്. ഉദ്ഘാടന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭയുടെ യുകെ കോര്‍ഡിനേറ്റര്‍ റവ. ഫാ. തോമസ് പാറയടിയില്‍ അദ്ധ്യക്ഷം വഹിക്കും.

മതാധ്യാപകര്‍ക്കും ആദ്യ കുര്‍ബാന സ്വീകരണം കഴിഞ്ഞ കുട്ടികള്‍ക്കും വേണ്ടിയുള്ള ഈ ഏക ദിന കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നടക്കുന്ന സമൂഹ ബലിയില്‍ റവ. ഫാ. തോമസ് പാറയടിയില്‍, റവ. ഫാ. ജയ്‌സന്‍ കരിപ്പായില്‍, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ തുടങ്ങിയവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ഏകദിന കണ്‍വെന്‍ഷനിലും, പൊതു സമ്മേളന സ്വീകരണ ചടങ്ങുകളിലും പങ്കെടുക്കാനും സമൂഹ ബലിയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാനും എല്ലാ വിശ്വാസികളെയും നവംബര്‍ 14ന് വാല്‍സാളിലെ സെന്റ്. പാട്രിക്ക് പള്ളിയങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോമലബാര്‍ ചാപ്ലൈന്‍മാരായ റവ. ഫാ. ജയ്‌സന്‍ കരിപ്പായി, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ എന്നിവര്‍ അറിയിച്ചു.

സീറോ മലബാര്‍ സഭയുടെ ബര്‍മിംഗ്ഹാം അതിരൂപത കോര്‍ഡിനേറ്റര്‍ റോയ് ഫ്രാന്‍സിസ്, സെക്രട്ടറി ജോയ് മാത്യു, ട്രഷറര്‍ ജോജന്‍ ആന്റണി, കൈക്കാരന്‍ ടാന്‍സി പാലാട്ടി, മതബോധന സെക്രട്ടറി ആന്‍സി ജോണ്‍സണ്‍, സാവിയോ ഫ്രണ്ട്‌സ് ജനറല്‍ ആനിമേറ്റെഴ്‌സ് ആയ പോള്‍ ആന്റണി, അന്‍സമ്മ ജയിംസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും. ഏകദിന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും മത ബോധന പരീക്ഷയില്‍ ഇന്റേണല്‍ അസ്സസ്‌മെന്റില്‍ നിശ്ചിത മാര്‍ക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്.

കാര്യപരിപാടികള്‍

09.15 am : രജിസ്‌ട്രേഷന്‍
09.30 am : പ്രാരംഭ പ്രാര്‍ത്ഥനാ ശുശ്രൂഷ
09.45 am : കണ്‍വെന്‍ഷന്‍ ആരംഭം, ക്ലാസ്സുകള്‍
11.30 am : റിഫ്രഷ്‌മെന്റ്‌സ്, ക്ലാസ്സുകള്‍ തുടരും
01.15 pm : ഉച്ചഭക്ഷണം
01.45 pm : ക്ലാസ്സുകള്‍, അനുഭവ സാക്ഷ്യം (സമര്‍പ്പിതര്‍)
02.45 pm : പൊതു സമ്മേളനം, സമര്‍പ്പിതര്‍ക്ക് സ്വീകരണം
03.45 pm : സമൂഹബലി

പള്ളിയുടെ അഡ്രസ്സ്

St. Ptaric Church,
Blue Lane East.
Town Walsall.
Postcode WS2 8HN

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.