ലണ്ടന്‍ 300ലക്ഷം പൗണ്ട് ലാഭിക്കുക എന്ന ലക്ഷ്യം വച്ച് ബെര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ ആയിരക്കണക്കിന് തോഴിലുകള്‍ വെട്ടിക്കുറക്കുന്നതായി കൗണ്‍സില്‍ ലീഡര്‍ മൈക്ക് വിറ്റ്ബി. കൗണ്‍സിലിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ ബിസിനസ് പ്ലാനുകള്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
കൗണ്‍സിലിലെ 4,300പോസ്റ്റുകള്‍ പൂര്‍ണമായും ഒഴിവാക്കും. മൂവായിരത്തിലധികം പേരെ സ്ക്കൂള് സഹകരണ വിഭാഗത്തിലേക്ക് മാറ്റും. അതായത് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് കുറയ്ക്കുന്നതിനിടയിലും 7,300 തൊഴിലാളികള്‍ക്ക് ശമ്പളം നഷ്ടമാകും.
പിരിച്ചുവിടുന്ന 4300തൊഴിലാളികളില്‍ 1,807പേര് നേരത്തെ തന്നെ പിരിഞ്ഞുപോയിട്ടുണ്ട്. ശേഷിക്കുന്ന 1,500പേരെ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പിരിച്ചുവിടും.
ബെര്‍മിംഗ് ഹാം സ്ക്കൂളിലും, ക്ലീനിംങ് കാറ്ററിങ്, തുടങ്ങിയ വിഭാഗത്തിലേക്കാണ് സ്ക്കൂള് കോര്‍പ്പറേറ്റിലേക്ക് മാറ്റുമെന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇത് സ്ക്കൂളുകളിലേക്ക് നേരിട്ട് പോയാല്‍ തന്നെ ലഭിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല