ബെന്നി പെരിയപ്പുറം
രണ്ടാം ശനിയാഴ്ചകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് വചനത്തിലൂടെ മനശ്ശാന്തിയേകുന്ന, രോഗസൗഖ്യം ലഭിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ 9ന് ശനിയാഴ്ച ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്നു. ഫാദര്‍ സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബൈബില്‍ കണ്‍വെന്‍ഷനില്‍ മാണ്ഡ്യരൂപത ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് പങ്കെടുത്ത് സന്ദേശം നല്‍കും.
ഒരു വര്‍ഷം മുമ്പ് ബാല്‍സാല്‍ കോമണ്‍ പള്ളിയില്‍ ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട് തുടങ്ങിവെച്ച വചന ശുശ്രൂഷ വിശ്വാസികളുടെ കൂട്ടായ്മയിലൂടെ ഇപ്പോള്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. തുടങ്ങിവെച്ച അരീക്കാട്ടച്ചന്‍ പങ്കെടുക്കുന്നുവെന്നത് ഈ ശനിയാഴ്ചത്തെ പ്രത്യേകതയാണ്.
ഓരോ മാസവും ഇംഗ്ലണ്ടിന്റെയും അയര്‍ലണ്ടിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വസികള്‍ പങ്കെടുത്തു വരുകയാണ്. വാഹനങ്ങളില്‍ വരുന്നവര്‍ക്കുവേണ്ടി വിശാലമായ പാര്‍ക്കിംഗ് സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്
BETHEL CONUENTION CENTRE
KELUIN WAY
WEST BROMWICH
B707JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോസ് 0751536118
സുനീഷ് 07898641834
ഷിബു 07737172449
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല