സഖറിയ പുത്തന്‍കുളം
ബര്മിങ്ങാഹാം: ബര്‍മിങ്ങ്ഹാമില്‍ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ മുതിര്‍ന്നവരെ അദ്ഭുതപ്പെടുത്തി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സാക്ഷ്യം എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മാതൃകയായി. രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ യേശുവിനായി വേല ചെയ്യണമെന്ന ആഗ്രഹത്തില്‍ തങ്ങള്‍ പഠിക്കുന്ന സ്കൂളില്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പ് തുടങ്ങാനുള്ള ആഗ്രഹവുമായി സ്കൂള്‍ ചാപ്ലിയന്റെ സന്നിധിയിലെത്തി. വിദ്യാര്‍ത്ഥികളുടെ ആവേശവും വിശ്വാസ തീക്ഷണതയും മനസ്സിലാക്കിയ ചാപ്ലിയന്‍ സ്കൂളില്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പ് തുടങ്ങുവാനുള്ള അനുമതി നല്കി. ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ ഇവര്‍ രൂപപ്പെടുത്തിയ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ അംഗങ്ങളായി.
രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ മുതിര്‍ന്നവര്‍ക്ക് ധ്യാനം നടക്കുന്ന സമയത്തു തന്നെ കുട്ടികളെ വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് മുഴുവന്‍ നേരവും ധ്യാനം നടത്തുന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഇതുവഴി കുട്ടികളില്‍ ദൈവ ഭയവും സാസ്കാരിക തനിമ നിലനിര്‍ത്തുവാനും സാധിക്കുന്നത് എടുത്തു പറയത്തക്ക നേട്ടമണ്.
ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്കുന്ന ഏകദിന കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നവരുടെ എണ്ണം പ്രതിമാസം വര്‍ധിക്കുകയാണ്. ഏത് വിഭാഗത്തില്‍പ്പെട്ടവരും ഒരുമയോടെ ഏക മനസ്സിലായി ദൈവത്തെ ആരാധിക്കുമ്പോള്‍ രൂപതകള്‍ക്കും റീത്തുകള്‍ക്കും അതിര്‍ത്തിയില്ലാതായി തീരുകയാണിവിടെ. അടുത്ത ധ്യാനം സെപ്തംബര്‍ പത്തിന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല