1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2012

ജിനു കുര്യാക്കോസ്

ബര്‍മിങ്ഹാം: സെന്റ് സൈമണ്‍സ് ക്‌നാനായ ഇടവകയുടെ നേതൃത്വത്തില്‍ കൊവന്‍ട്രിയില്‍ ഇന്നലെ നടന്ന നാലാമത് യുറോപ്യന്‍ ക്‌നാനായ സംഗമം വര്‍ണാഭമായ പരിപാടികളോടെ ചരിത്രസ്മരണകളുയര്‍ത്തിയ മുഹൂര്‍ത്തമായി. അഭിവന്ദ്യതിരുമേനിമാരുടെ അപ്രതീക്ഷിതമായ അഭാവത്തില്‍ രാവിലെ റവ.ഡോ.തോമസ് ജേക്കബ് മണിമലയുടെ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയെത്തുടര്‍ന്ന് വിവിധ ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ വാദ്യമേളങ്ങള്‍, ക്‌നാനായ വേഷവിതാനങ്ങള്‍ എന്നിവയോടെ പങ്കെടുത്ത നിറച്ചാര്‍ന്ന റാലി എന്നിവയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ റവ.ഫാ.സജി എബ്രഹാം കൊച്ചേത്ത് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം റവ.ഡോ.തോമസ് ജേക്കബ് മണിമല ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു.
പൗരോഹിത്യദശാബ്ദി ആഘോഷിക്കുന്ന റവ.ഫാ.ജോമോന്‍ പുന്നൂസ് കൊച്ചുപറമ്പലിന് അനുമോദനങ്ങള്‍ അര്‍പ്പിച്ച് ഡോ.രാജു എബ്രഹാം പ്രസംഗിച്ചു. ഇടവകയുടെ ഉപഹാരം ട്രസ്റ്റി റെജി ചാക്കോ വാഴൂത്ര നല്കി. റവ.ഫാ.ജോണ്‍ പുന്നൂസ് സ്വാഗതവും സെക്രട്ടറി ഷൈന്റി ഏലിയാസ് കൃതഞ്ജതയും അര്‍പ്പിച്ചു. തുടര്‍ന്ന് യൂറോപ്പിലെ വിവിധ ഇടവകളിലെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഏവരുടേയും ഹൃദയംകവരുന്നതായിരുന്നു. ബൈബിളും ക്‌നാനായ ചരിത്രവും ഉള്‍പ്പെട്ട സ്‌കിറ്റുകള്‍ ഈ വര്‍ഷത്തെ പുതുമയും ഹൃദ്യവുമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.