വിവാദനായകാനാണ് ഇറ്റലിയുടെ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണി, സ്ത്രീവിഷയത്തില്‍ അതീവ തല്‍പ്പരന്‍, വിവാദങ്ങള്‍ക്കെല്ലാം ഇടയാക്കുന്നതും ഈ താല്‍പര്യം തന്നെ.
എന്തൊക്കെയായാലും വാര്‍ത്തകളിലെ ചൂടന്‍ താരമാണദ്ദേഹം. ഇപ്പോഴിതാ ബരല്‍ലുസ്‌കോണി ഒരു നഗ്നചിത്രത്തിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അദ്ദേഹത്തിന്റെ കാമുകിമാരുടെ ചിത്രമാണിതെന്നാണ് ചിന്തിക്കുന്നതെങ്കില്‍ അല്ലേയല്ല, അദ്ദേഹത്തിന്റെ തന്നെ ചിത്രം, അതും നഗ്നചിത്രം.
ലോകത്ത് ഒരു ചിത്രത്തിനും ഇതേവരെ വാഗ്ദാനം ചെയ്യപ്പെടാത്ത തുകയാണ് ഈ ചിത്രത്തിന് വാഗദാനം ചെയ്യപ്പെട്ടിരിക്കുന്നത്, 7കോടി രൂപ. ഒരു മാസികയുടെ പക്കലാണ് ഈ ഫോട്ടോയുള്ളത്, എന്ത് കിട്ടിയാലും ഫോട്ടോ കൊടുക്കില്ലെന്നാണ് മാസിക പറയുന്നത്.
ബര്‍ലുസ്‌കോണി വിവാദനായകനായതോടെ സ്ത്രീകള്‍ക്കൊപ്പം തീര്‍ത്തും വ്യത്യസ്തമായ ഒരു സാഹചര്യത്തില്‍ അദ്ദേഹത്തെ ക്യാമറയില്‍ പകര്‍ത്താന്‍ പാപ്പരാസികള്‍ എന്നും ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഫലമാണ് ഈ അപൂര്‍വ്വ ചിത്രമെന്നാണ് കേള്‍വി.
ഫോട്ടോ സ്വന്തമാക്കിയ ഇറ്റാലിയന്‍ മാസിക ഇത് പ്രസിദ്ധീകരിച്ചിട്ടില്ല. നിരവധി സ്ത്രീകളുടെ മധ്യത്തില്‍ നഗ്‌നനായി കിടക്കുന്ന ബര്‍ലുസ്‌കോണിയുടെ ചിത്രമാണ് ഇറ്റാലിയന്‍ മാസികയുടെ പക്കലുള്ളത്. ഈ ചിത്രം പ്രസിദ്ധീകരിക്കില്ലെന്നും തങ്ങളുടെ സ്വകാര്യശേഖരത്തില്‍ സൂക്ഷിക്കുമെന്നുമാണ് മാസികയുടെ അധികൃതര്‍ പറയുന്നത്. എന്നാല്‍, ഈ ഫോട്ടോ കൃത്രിമമായി നിര്‍മിച്ചതെന്നാണ് ബര്‍ലുസ്‌കോണി അരോപിക്കുന്നു്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല