ലൈംഗികവിവാദത്തില്‍ അകപ്പെട്ട ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍.
മിലാന്‍ നഗര മധ്യത്തിലെ പ്രത്യേക വസതിയില്‍ ബര്‍ലുസ്‌കോണി സംരക്ഷിച്ചിരുന്നത് 14 യുവസുന്ദരികളെയാണെന്നും. സെക്‌സിന് പകരമായി പ്രധാനമന്ത്രി ഇവര്‍ക്ക് എല്ലാ സൌകര്യങ്ങളും ഇഷ്ടംപോലെ പണവും നല്‍കുന്നുണ്ടെന്നും ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
ബെര്‍ലുസ്‌കോണിയുടെ പ്രതിച്ഛായ ഏറെ മോശമാക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മൊറോക്കോയില്‍നിന്നുള്ള കരിമ എല്‍ മഹ്‌റൂഗ് എന്ന പതിനേഴുകാരി ബെല്ലി നര്‍ത്തകിയാണ് ബെര്‍ലുസ്‌കോണിയുടെ അന്തഃപുരത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.
‘മിലാനിലെ മഞ്ഞുതുള്ളി എന്ന പേരിലുള്ള ഈ ആഡംബര ഭവനം മൂന്നു പതിറ്റാണ്ടു മുന്‍പു നിര്‍മാണ മേഖലയിലില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ബെര്‍ലുസ്‌കോണി പണി കഴിപ്പിച്ചതാണ്. അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ്, സൂപ്പര്‍ മാര്‍ക്കറ്റ്, ബാറുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ടെലിവിഷന്‍ രംഗത്തേക്കു മാറിയപ്പോള്‍ മീഡിയ സെറ്റ് എന്ന അദ്ദേഹത്തിന്റെ ടിവി കമ്പനിയുടെ ആസ്ഥാനവും ഇതായിരുന്നു.
ബര്‍ലുസ്‌കോണിയുമായി ഇവിടെവച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത ലൈംഗികത്തൊഴിലാളിയുമായി ബന്ധപ്പെട്ടതിനു ബെര്‍ലുസ്‌കോണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നു മിലാനിലെ പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെടുന്നു.
പതിനെട്ടു വയസ്സു തികയാത്തവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല