പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്ന കുറ്റത്തെത്തുടര്‍ന്ന് കോടതിയില്‍ വിചാരണ നേരിടുന്ന ഇറ്റലിയുടെ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിയ്ക്ക് ഏറ്റവും അടുപ്പമുള്ള സ്ത്രീകളിലൊരാള്‍ കുടങ്ങുമെന്ന് റിപ്പോര്‍ട്ട്.
ബുര്‍ലുസ്‌കോണിയുടെ അടുത്ത കൂട്ടുകാരിയ ഡന്റല്‍ നഴ്‌സുമായ നിക്കോള്‍ മിനെറ്റിയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിക്ക് 33 അഭിസാരികകളെ ഏര്‍പ്പാടാക്കി കൊടുത്ത കുറ്റമാണ് ഇവര്‍ക്കെതിരെ ഉയരുന്നത്. ഈ പ്രശ്‌നത്തില്‍ ഇവരെയും വിചാരണചെയ്‌തേയ്ക്കുമെന്ന ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
അനേകം ലൈംഗിക അപവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള എഴുപത്തിനാലുകാരനായ പ്രധാനമന്ത്രിക്ക് വിരുന്നിനു ശേഷമുള്ള നൃത്തത്തിനും ആഘോഷത്തിനുമായി ടിവി താരങ്ങളും സൌന്ദര്യ റാണിമാരും ഉള്‍പ്പെടെയുള്ളവരെയാണത്രേ നിക്കോള്‍ ഏര്‍പ്പാടു ചെയ്തിരുന്നത്. സുന്ദരിയായ നിക്കോളും (25) നേരത്തേ ടിവി താരമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല