യുവതിയെ കൂട്ട ബലാത്സംഗം ചെയ്തവരുടെ ദൃശ്യങ്ങൾ പുറത്തു വിട്ടതിനെ തുടർന്ന് സാമൂഹ്യ പ്രവർത്തല സുനിതാ കൃഷ്ണനു നേരെ ആക്രമണം. ആറുമാസം മുൻപ് നടന്ന സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാനായില്ല.
പ്രതികളെ തിരിച്ചറിയുന്നതിനു വേണ്ടിയാണ് സുനിതയുടെ നേതൃത്വത്തിലുള്ള പ്രജ്വല സംഘടന പ്രതികളുടെ ദൃശ്യങ്ങൾ പുറത്തു വിട്ടത്. തുടർന്ന് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വാട്ട്സാപ്പിലും പ്രചരിക്കുകയാണ്.
ഹൈദാരാബാദിൽ ചാർമിനാറിനു സമീപം സുനിതയുടെ കാർ വഴിയരികിൽ നിർത്തി ഇട്ടിരിക്കുമ്പോഴാണ് കാറിനു നേരെ കല്ലേറുണ്ടായത്. നേരത്തെ കൂട്ട ബലാത്സംഗത്തിന്റെ വീഡിയോ ആക്രമികൾ വാട്ടസാപ്പിൽ പ്രചിരിപ്പിച്ചിരുന്നു. എന്നാൽ പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിന് കഴിഞ്ഞിരുന്നില്ല.
ഈ വീഡിയോ പിന്നീട് നീക്കം ചെയ്യപ്പെട്ടു. എന്നാൽ സുനിത അതിനു മുമ്പുതന്നെ വീഡിയോയിൽ നിന്ന് ആക്രമികളുടെ ഭാഗം മാത്രം എഡിറ്റ് ചെയ്ത് പുറത്തു വിടുകയായിരുന്നു. തുടർന്ന് ഒരു ഇംഗ്ലീഷ് വാർത്താ ചാനലുമായി ചേർന്ന് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതികളെ കണ്ടുപിടിക്കാനുള്ള ഒരു ക്യാമ്പെയിന് തുടക്കമിടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല