ബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരി മരിച്ചു. കന്‍ജാവ്‌ലയിലാണ് സംഭവം.
ജൂലൈ 24ന് ഞായറാഴ്ച രാത്രി വീട്ടില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിന് പിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു.
പിറ്റേന്നാണ് വീടിന് പിന്നില്‍ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടന്നിരുന്ന കുട്ടിയെ മാതാപിതാക്കള്‍ കണ്ടെത്തിയത്.
കുട്ടിയെ അടുത്തുള്ള സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിക്കുകയായിരുന്നു. അജ്ഞാതനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല