മനാമ: ഈജിപ്തിനും ടുണീഷ്യക്കും യെമനും പിന്നാലെ ബഹറൈനിലും ഭരണ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്ന് പോലീസുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ തലസ്ഥാനമായ മനാമയില്‍ ഒത്തൂകൂടി.
ആദ്യം കൊല്ലപ്പെട്ടയാളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പങ്കെടുക്കാനെത്തിയപ്പോഴാണ് രണ്ടാമന്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബഹ്‌റൈന്‍ രാജാവ് ഹമാദ് ബിന്‍ ഇസ്സ അല്‍ ഖലീഫ ഉറപ്പു നല്‍കിയിട്ടുണ്ട്. അതേസമയം ബഹ്‌റിന്‍ ആഭ്യന്തരമന്ത്രി ഷെയ്ക്ക് റാഷദ് അല്‍ ഖാലിഫ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പുപറഞ്ഞു. കൊലയ്ക്ക് കാരണക്കാരായവരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറാവുന്നതുവരെ ഈ മൈതാനത്തില്‍ നിന്നും പുറത്തേക്ക് പോകില്ലെന്ന് പറഞ്ഞ് ഒരു കൂട്ടം പ്രക്ഷോഭകാരികള്‍ മനാമയില്‍ തടിച്ചുകൂടിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല