മനാമ: ആയിരക്കിന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ വീണ്ടും ഒത്തുകൂടിയതോടെ മനാമയിലെ പേള്‍ സ്‌ക്വയറില്‍ ജനരോഷം ആളിക്കത്തുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ വിന്യസിച്ചിരുന്ന സൈന്യത്തെ പിന്‍വലിച്ചു.
സ്വേഛാധിപത്യം അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ആയിരക്കണക്കിനാളുകള്‍ നേരത്തെ പേള്‍ സ്‌ക്വയറില്‍ ഒത്തുകൂടിയിരുന്നു. എന്നാല്‍ പോലീസ് ടിയര്‍ ഗ്യാസും തോക്കുമുപയോഗിച്ച് ഇവരെ പിരിച്ചുവിടുകയായിരുന്നു. പിരിഞ്ഞുപോയ ജനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും തിരിച്ചുവന്നതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി.
പ്രതിപക്ഷത്തിന്റെ ആവശ്യം ഇന്ന് സര്‍ക്കാരിനെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഭരണഘടന, രാഷ്ട്രീയ തടവുകാരെ പുറത്തുവിടുക, സര്‍ക്കാര്‍ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിപക്ഷം മുന്നോട്ടുവെക്കുമെന്നാണ് സൂചന.
തുടക്കത്തില്‍ ജനരോഷത്തെ സൈന്യത്തെ ഉപയോഗിച്ച് നേരിട്ട സര്‍ക്കാര്‍ ശനിയാഴ്ച തെരുവുകളില്‍ നിന്നും സേനയെ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി. രാജാവ് ഹമദ് ബിന്‍ ഇസ അല്‍ഖലീഫ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷം അത് സ്വീകരിച്ചിട്ടില്ല. ഞാറാഴ്ച മുതല്‍ പൊതു പണിമുടക്കിനും സ്‌ക്കൂളുകള്‍ അടച്ചിടാനും സമരക്കാര്‍ ആഹ്വാനം ചെയ്തിട്ടുമുണ്ട്. ഇതിനിടെയാണ് ഭരണകൂടം ഒത്തുതീര്‍പ്പുശ്രമം തുടങ്ങിയത്.
അമേരിക്കന്‍ സമ്മര്‍ദവും ഈ തീരുമാനത്തിനുപിന്നിലുണ്ടെന്ന് കരുതുന്നു. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ബഹ്‌റൈന്‍ രാജാവുമായി വെള്ളിയാഴ്ച രാത്രി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെ സംയമനം പാലിക്കണമെന്നും സമരക്കാരെ അടിച്ചമര്‍ത്തരുതെന്നും ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല