സ്വന്തം ലേഖകന്‍: ബാഗ്ലൂരില്‍ തട്ടിക്കൊണ്ടു പോയി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ യുവാക്കളെ പോലീസ് വെറുതെ വിട്ടതിനെ തുടര്‍ന്ന് പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാവിലെ നാലു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു.
നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇവര്‍ കടന്നു കളഞ്ഞു. സംഭവദിവസം തന്നെ പെണ്‍കുട്ടി നേരിട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നാലു യുവാക്കളെയും പോലീസ് വിട്ടയക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
മരിക്കുന്നതിനു മുന്‍പ് എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പ്രതികളുടെ പേരുകളും നടന്ന സംഭവങ്ങളും രേഖപ്പെടുത്തിയതാണ് പോലീസിനു തിരിച്ചടിയായത്. മകള്‍ നേരിട്ട് പരാതി നല്‍കിയിട്ടും അന്വേഷണം നടത്താതെ യുവാക്കളെ വിട്ടയച്ചതാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്നും പോലീസും ഇതില്‍ കുറ്റക്കാരാണെന്നും പെണ്‍കുട്ടിയുടെ വീട്ടുക്കാര് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല