ലണ്ടന്‍: യു.കെ ബാങ്കുകള്‍ക്ക് 4.5മില്യണ്‍ പൗണ്ടിന്റെ അധികചിലവുണ്ടാക്കുന്ന നിയമം നിലവില്‍ വരുന്നതോടെ സൗജന്യ ബാങ്കിംങ് സമ്പ്രദായം നിലക്കുമെന്ന് റിപ്പോര്‍ട്ട്. ബാങ്കിംങ് നടപടികള്‍ക്ക് പണം ചുമത്തി ഉപഭോക്താക്കളില്‍ നിന്നും അധിക ചിലവ് ഈടാക്കാനായിരിക്കും ബാങ്കുകള്‍ ശ്രമിക്കുകയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മിസ് സോള്‍ഡ് പെയ്മെന്റ് പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സിനെതിരെ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നിയമമുണ്ട്. ഈ നിയമം പാലിക്കാത്ത ബാങ്കുകള്‍ക്കെതിരെ ഹൈക്കോടതി ജഡ്ജി നടപടിയെടുക്കുകയായിരുന്നു. ഈ നഷ്ടപരിഹാര കേസുകള്‍ ബാങ്കുകള്‍ പരിഗണിക്കണമെന്നും ഏകദേശം മൂന്ന് മില്യണ്‍ പോളിസിയുടമകള്‍ക്ക് പണം തിരിച്ചുനല്‍കണമെന്നും കോടതി വിധിയില്‍ പറഞ്ഞിരുന്നു.
ബ്രിട്ടീഷ് ബാങ്കേഴ്സ് അസോസിയേഷന് ഇതിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും അപ്പീല്‍ പരാജയപ്പെടുകയാണെങ്കില്‍ കുറഞ്ഞത് 4.5ബില്യണ്‍ പൗണ്ടെങ്കിലും ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടിവരുമെന്ന് എക്കൗണ്ടന്‍സി സ്ഥാപനം ബി.ഡി.ഒ. എല്‍.എല്‍.പിയുടെ പാര്‍ട്ട്നര്‍ ടിം കേര്‍ക്ക് മുന്നറിയിപ്പ് നല്കി. ഇത് ഫ്രീ ബാങ്കിംങ്ങിനെ തകര്ച്ചക്കുകാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാങ്കുകള്ക്കെതിരായുള്ള തീരുമാനങ്ങളുടെ പ്രളയം തന്നെയാണ് ഇപ്പോഴുള്ളതെന്നും അതിന് നമ്മള് വന്വിലകൊടുക്കേണ്ടിവരുമെന്നും മണി സൂപ്പര്‍മാര്‍ക്കറ്റ്.കോമിന്റെ വക്താവ് കെവിന് മൗണ്ട്ഫോര്‍ഡ് മുന്നറിയിപ്പ് നല്കി. ഏത് ബാങ്കാണ് ഇതിനെതിരെ ആദ്യം മുന്നോട്ടുവരിക എന്ന് മാത്രം നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
യു.കെയിലെ ഉപഭോക്താക്കള്‍ സൗജന്റ് കറണ്ട് എക്കൗണ്ടുകള്‍ എന്നത് ഇപ്പോള്‍ തന്നെ അസാധാരണമാണ്. കറണ്ട് എക്കൗണ്ടുകള്‍ക്ക് മാസത്തില്‍ 3 പൗണ്ട് മുതല്‍ 25പൗണ്ട് വരെ ഈടാക്കാനാണ് ബാങ്കുകള്‍ ശ്രമിക്കുക. ഇത് ലക്ഷക്കണക്കിന് പൗണ്ടിന്റെ ലാഭം കൊയ്യാന്‍ അവരെ സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല