ലണ്ടന്‍: ചില ബാങ്കുകളും സഹായസ്ഥാപനങ്ങളും ക്രഡിറ്റ് റേറ്റിംങ്‌സ് കുറയ്ക്കുന്നത് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നു. ലോയ്ഡ്‌സ് ബാങ്കിംങ് ഗ്രൂപ്പ്, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്റ് എന്നിവയുള്‍പ്പെടെ 14 സ്ഥാപനങ്ങളാണ് ക്രഡിറ്റ് റേറ്റിംങ് കുറയ്ക്കുന്നത്. ബാങ്കുകളുടെ നിലനില്‍പ് ഭീഷണിയിലായതും, സര്‍ക്കാര്‍ ബാങ്കുകളുടെ സംരക്ഷണത്തിനായി ഒന്നും ചെയ്യാത്തതുമാണ് ഈ നീക്കത്തിന് അവരെ പ്രേരിപ്പിക്കുന്നത്.
ഇത് ബാങ്കുകളുടെ വായ്പാ ചിലവ് വര്‍ധിപ്പിക്കുകയും, അത് സ്വാഭാവികമായും ഉപഭോക്താക്കളിലേക്ക് പടരുകയും ചെയ്യും. സാമ്പത്തിക പ്രതിസന്ധിയ്ക്കുശേഷം സ്ഥിരത കൈവരിക്കാന്‍ ശ്രമിക്കുന്ന മാര്‍ക്കറ്റിന്റെ ആത്മവിശ്വാസത്തെയും ഇത് ബാധിക്കും.
ഈ വാര്‍ത്ത പുറത്തുവന്നതുമുതല്‍ ബാങ്ക് ഷെയറിന്റെ കാര്യത്തില്‍ വന്‍മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. ലോയ്ഡ്‌സിന്റെ ഷെയര്‍ 0.55P കുറഞ്ഞ് 50.32P ആയി. എന്നാല്‍ ആര്‍.ബി.എസിന്റെ ഷെയര്‍ 0.05P വര്‍ധിച്ച് 40.93P ആയി.
ടോപ്പ് റെയിറ്റിംങ് ഏജന്‍സി മൂഡി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. യു.കെ ബാങ്കുകളുടെ സാമ്പത്തിക സ്ഥിരത ക്ഷയിച്ചു എന്നതല്ല റിവ്യൂ നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മൂഡി പറയുന്നു. ബാര്‍ക്ലെയ്‌സ്, എച്ച്.എസ്.ബി.സി എന്നിവയുടെ റേറ്റിംങ് വിലയിരുത്തിയിട്ടില്ല. എന്നാല്‍ വലിയ ബില്‍ഡിംങ് സൊസൈറ്റികളായ യോര്‍ക്ക്‌ഷെയര്‍ നാഷണല്‍ വൈഡ് എന്നിവയെ റിവ്യൂയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പതിനാല് സ്ഥാപനങ്ങളുടെയും റേറ്റിംങിനെക്കുറിച്ച് കൃത്യമായി പഠിച്ചുവരണമെങ്കില്‍ മൂന്നുമാസമെടുക്കുമെന്നാണ് മൂഡി പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല